ഹീമോ​ഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ആറ് പഴങ്ങൾ

Published : Feb 20, 2024, 09:56 PM IST
ഹീമോ​ഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ആറ് പഴങ്ങൾ

Synopsis

പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫൈബർ, കാൽസ്യം, ഇരുമ്പ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് മാതളനാരങ്ങ. ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച ഭക്ഷണങ്ങളിലൊന്നാണിത്. 

രക്തത്തിലെ ഹീമോഗ്ലോബിൻറെ അളവ് കുറയുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളർച്ച. അമിത ക്ഷീണം തന്നെയാണ് വിളർച്ചയുടെ പ്രധാന ലക്ഷണം. അനീമിയ തടയുന്നതിന് പ്രധാനമായും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ഹീമോ​ഗ്ലോബിന്റെ അളവ് കൂട്ടാൻ ഡയ‌റ്റിൽ ഉൾപ്പെടുത്തേണ്ട ആറ് പഴങ്ങൾ...

മാതളനാരങ്ങ...

പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫൈബർ, കാൽസ്യം, ഇരുമ്പ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് മാതളനാരങ്ങ. ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച ഭക്ഷണങ്ങളിലൊന്നാണിത്. 

വാഴപ്പഴം...

ഇരുമ്പിൻ്റെ അംശം കൂടുതലുള്ള വാഴപ്പഴത്തിന് രക്തത്തിലെ ഹീമോഗ്ലോബിൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കാൻ കഴിയും. 2 വാഴപ്പഴത്തിൽ100 ഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്.  

ആപ്പിൾ...

ഹീമോഗ്ലോബിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിന് മികച്ചതാണ് ആപ്പിൾ. പ്രോട്ടീനും ഫൈബറും കൂടാതെ ഇരുമ്പിൻ്റെയും കാൽസ്യത്തിൻ്റെയും സമ്പന്നമായ ഉറവിടമാണ് ആപ്പിൾ. ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ദഹനാരോ​ഗ്യത്തിനും ​ഗുണം ചെയ്യും.

സ്ട്രോബെറി...

സ്ട്രോബെറിയിൽ ഇരുമ്പും വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. ഹീമോഗ്ലോബിൻ്റെ അളവ് മെച്ചപ്പെടുത്താൻ മികച്ചതാണ് സ്ട്രോബെറി.

കിവിപ്പഴം...

കിവിയിൽ കരോട്ടിനോയിഡുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിൻ സി, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.  കിവി രക്തത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് വർദ്ധിപ്പിക്കുന്നു.

ഓറഞ്ച്...

ഓറഞ്ച് ജ്യൂസിലും മറ്റ് സിട്രസ് പാനീയങ്ങളിലും വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ ഇരുമ്പിൻ്റെ ആഗിരണം മെച്ചപ്പെടുത്തുന്നു.

തണ്ണിമത്തൻ...

ഇരുമ്പിൻ്റെയും വിറ്റാമിൻ-സിയുടെയും ഉള്ളടക്കം ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മികച്ച പഴങ്ങളിൽ ഒന്നാണ് തണ്ണിമത്തൻ. 

ആപ്രിക്കോട്ട്...

ആപ്രിക്കോട്ടിൽ വൈറ്റമിൻ എ, സി, പൊട്ടാസ്യം, ചേമ്പ്, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.  ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രമേഹത്തെ ചികിത്സിക്കുന്നതിനും, ആപ്രിക്കോട്ട്  ശരീരത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. 

വിറ്റാമിൻ എയുടെ കുറവ് ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ

 


 

PREV
click me!

Recommended Stories

കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ
കരളിന്റെ ആരോ​ഗ്യത്തിനായി സഹായിക്കുന്ന അഞ്ച് വ്യത്യസ്ത ഭക്ഷണ കോമ്പിനേഷനുകൾ