പ്രമേഹമുള്ളവർ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ പഴങ്ങൾ

Published : Feb 07, 2024, 08:54 AM IST
പ്രമേഹമുള്ളവർ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ പഴങ്ങൾ

Synopsis

പ്രമേഹമുള്ളവർക്ക് ചില പഴങ്ങൾ കഴിക്കാവുന്നതാണ്. എന്നാൽ എങ്ങനെ, എത്രമാത്രം കഴിക്കണം എന്ന കാര്യത്തിൽ അവർ ശ്രദ്ധിക്കേണ്ടതുണ്ട്. കുറഞ്ഞ ജിഐ സ്കോറുകളും ഉയർന്ന ഫൈബറും ഉള്ള പഴങ്ങൾ തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്.

പഴങ്ങൾ വളരെ പോഷകഗുണമുള്ളതും ആരോ​ഗ്യകരവുമായ ഭക്ഷണമാണ്. ദിവസവും ഏതെങ്കിലും ഒരു പഴം കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. എന്നിരുന്നാലും, പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ പ്രമേഹമുള്ളവർ പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഡോക്ടർ പറയുന്നു. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. അതിനാൽ മധുരമുള്ള പഴങ്ങൾ കഴിക്കുന്നതിലും പലരും പൂർണമായും ഒഴിവാക്കാറുണ്ട്. പഴങ്ങളിൽ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്. എന്നാൽ അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു. അതിനാൽ, പ്രമേഹരോഗികൾക്കുള്ള സമീകൃതാഹാരത്തിൽ നാരുകളും അവശ്യ പോഷകങ്ങളും നിറഞ്ഞ പഴങ്ങൾ ഉൾപ്പെടുത്തുക. 

പ്രമേഹമുള്ളവർക്ക് ചില പഴങ്ങൾ കഴിക്കാവുന്നതാണ്. എന്നാൽ എങ്ങനെ, എത്രമാത്രം കഴിക്കണം എന്ന കാര്യത്തിൽ അവർ ശ്രദ്ധിക്കേണ്ടതുണ്ട്. കുറഞ്ഞ ജിഐ സ്കോറുകളും ഉയർന്ന ഫൈബറും ഉള്ള പഴങ്ങൾ തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്. കുറഞ്ഞ ജിഐയും ഉയർന്ന ഫൈബറും ഉള്ള പഴങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകില്ല. 

ഒഴിവാക്കേണ്ട പഴങ്ങൾ...

എല്ലാ പഴങ്ങളും പ്രമേഹരോഗികൾക്ക് അനുയോജ്യമല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഉയർന്ന പഞ്ചസാരയും ഉയർന്ന ജിഐ സ്കോറും കുറഞ്ഞ നാരുകളും ഉള്ള പഴങ്ങൾ പരമാവധി ഒഴിവാക്കണം. അമിതമായി പഴുത്ത വാഴപ്പഴം, പൈനാപ്പിൾ, മാമ്പഴം, തണ്ണിമത്തൻ, മുന്തിരി എന്നിവ പ്രമേഹരോ​ഗികൾ ഒഴിവാക്കുക. ഉണക്കമുന്തിരി, ആപ്രിക്കോട്ട്, പഴച്ചാറുകൾ തുടങ്ങിയവയും ഒഴിവാക്കുക.

പ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന പഴങ്ങൾ...

 ആപ്പിൾ
 സിട്രസ് പഴങ്ങൾ
 പിയേഴ്സ്
 സരസഫലങ്ങൾ
 ചെറി
 കിവി

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക.)

പുതിനയിലയുടെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്യാൻസറിനുള്ള സാധ്യത കൂട്ടുന്ന ചില ഭക്ഷണങ്ങൾ
ഈ ജ്യൂസ് ചർമ്മത്തെ തിളക്കമുള്ളതാക്കും