ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ഈ പഴങ്ങൾ കഴിക്കാൻ മറക്കരുത്

By Web TeamFirst Published Jan 26, 2023, 1:27 PM IST
Highlights

ഓറഞ്ചിൽ കാണപ്പെടുന്ന വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ അമിതവണ്ണം തടയുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കും. ഓറഞ്ച് ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിലെ ഏറ്റവും ജനപ്രിയമായ ഭക്ഷണമാണ്.

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാകും പലരും. ഭാരം കുറയ്ക്കാൻ പലരും ആദ്യം നോക്കുന്നത് ഡയറ്റ് തന്നെയാകും. ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട ഭക്ഷണമാണ് പഴങ്ങൾ. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പഴങ്ങൾ ഫലപ്രദമാണ്. ശരീരഭാരം കുറയ്ക്കാൻ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട നാല് പ്രധാനപ്പെട്ട പഴങ്ങൾ ഏതൊക്കെയാണെന്നറിയാം...

ഓറഞ്ച്...

സ്വാഭാവികമായും കുറഞ്ഞ കലോറിയും ഉയർന്ന നാരുകളുമുള്ള ഒരു തരം സിട്രസ് പഴമാണ് ഓറഞ്ച്. 2014 ലെ ഒരു പഠനമനുസരിച്ച്, ഓറഞ്ചിൽ കാണപ്പെടുന്ന വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ അമിതവണ്ണം തടയുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കും. ഓറഞ്ച് ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിലെ ഏറ്റവും ജനപ്രിയമായ ഭക്ഷണമാണ്.

പേരയ്ക്ക...

പേരയ്ക്ക ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പഴമാണ്. ഒരു പഴത്തിൽ 37 കലോറിയാണുള്ളത്. വിറ്റാമിനുകളും ധാതുക്കളും കൊണ്ട് നിറഞ്ഞിരിക്കുന്ന പേരയ്ക്ക ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നു.

മാതളം...

മാതളനാരങ്ങയിൽ കാണപ്പെടുന്ന പോളിഫെനോളുകളും ലിനോലെനിക് ആസിഡിന്റെ സംയോജനവും കൊഴുപ്പ് കുറയ്ക്കാനും ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കാനും സഹായിക്കും. അവയിൽ കലോറിയും വിറ്റാമിനുകളും ധാതുക്കളും കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ അനുയോജ്യമായ പഴമാണ്. കൂടാതെ, ശരീരഭാരം കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഭക്ഷണ നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ മാതളനാരങ്ങ സമ്പന്നമാണ്.

കസ്റ്റർഡ് ആപ്പിൾ...

സീതപ്പഴം അല്ലെങ്കിൽ കസ്റ്റാർഡ് ആപ്പിൾ എന്നും അറിയപ്പെടുന്ന ഈ പഴം ശരീരത്തിന് ആവശ്യമായ നാരുകളുടെ സ്വാഭാവിക ഉറവിടമാണ്. കൂടാതെ ശരീരഭാരം കുറയ്ക്കാൻ നല്ലതായി കരുതപ്പെടുന്ന ഫൈറ്റോകെമിക്കലുകളാൽ സമ്പുഷ്ടമാണ്. കസ്റ്റാർഡ് ആപ്പിളിൽ കലോറിയും കുറവാണ്.

മുന്തിരി...

ശരീരത്തിലെ കൊഴുപ്പ് കോശങ്ങളുടെ വളർച്ചയെ മന്ദഗതിയിലാക്കാൻ ചുവന്ന മുന്തിരിയിലെ എലിജിയാക് ആസിഡ് സഹായിക്കുമെന്ന് ഒറിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തി. 

മുന്തിരി നിസാരക്കാരനല്ല ; അറിയം ഈ ഗുണങ്ങള്‍

 

 

click me!