പെട്ടെന്നുള്ള ശ്വാസതടസ്സം ; കാരണങ്ങൾ ഇതാകാം

By Web TeamFirst Published Jan 26, 2023, 12:15 PM IST
Highlights

ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), ആസ്ത്മ എന്നിവ ഉൾപ്പെടെയുള്ള വിട്ടുമാറാത്ത ലോവർ റെസ്പിറേറ്ററി രോഗങ്ങൾ ആഗോളതലത്തിൽ എല്ലാ വർഷവും മരണത്തിന്റെ പ്രധാന കാരണങ്ങളാണെന്ന് നാഷണൽ ഹാർട്ട്, ബ്ലഡ് ആൻഡ് ലംഗ് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു. 

ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ ശ്വാസകോശവും വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ്. അതീവ ശ്രദ്ധ നൽകേണ്ട അവയവമാണ് ശ്വാസകോശം. ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), ആസ്ത്മ എന്നിവ ഉൾപ്പെടെയുള്ള വിട്ടുമാറാത്ത ലോവർ റെസ്പിറേറ്ററി രോഗങ്ങൾ ആഗോളതലത്തിൽ എല്ലാ വർഷവും മരണത്തിന്റെ പ്രധാന കാരണങ്ങളാണെന്ന് നാഷണൽ ഹാർട്ട്, ബ്ലഡ് ആൻഡ് ലംഗ് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു. 

ശ്വാസകോശ അർബുദം ഒഴികെയുള്ള ശ്വാസകോശ രോഗങ്ങൾ ഓരോ വർഷവും 235,000 മരണങ്ങൾക്ക് കാരണമാകുന്നു. വിഷവായു, മലിനീകരണം, പൊടി എന്നിവ നാം ശ്വസിക്കുന്നതും പുകവലിയിൽ ഉൾപ്പെടുന്നതും ശ്വാസകോശ ആരോ​ഗ്യത്തെ ബാധിക്കുന്നു. ചില ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിക്കുന്നതിലൂടെ, ശ്വാസകോശത്തിന്റെ ആരോഗ്യം മികച്ച രീതിയിൽ നിലനിർത്താനാകും. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. 

ശ്വാസതടസ്സം...

പലരും വിട്ടുമാറാത്ത ശ്വാസതടസ്സം പ്രശ്നം നേരിടുന്നു. പെട്ടെന്നുണ്ടാകുന്ന ശ്വാസതടസ്സം ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയാണ്. ആരോഗ്യ വിദഗ്ധർ പറയുന്നതനുസരിച്ച് ടിഷ്യൂകളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിലും കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്യുന്നതിലും ശ്വാസകോശങ്ങൾ ഉൾപ്പെടുന്നു. ഈ പ്രക്രിയകളിൽ ഏതെങ്കിലും ഒന്നിലെ പ്രശ്നങ്ങൾ ശ്വസനത്തെ ബാധിക്കുന്നു. 

ശ്വാസതടസ്സത്തിന്റെ കാരണങ്ങൾ ഇവയാകാം...

ആസ്ത്മ
കാർബൺ മോണോക്സൈഡ് വിഷബാധ
ശ്വാസകോശത്തിൽ അധിക ദ്രാവകം
സിഒപിഡി (Chronic obstructive pulmonary disease)
ക്ഷയരോഗം
പൾമണറി ഫൈബ്രോസിസ്
ശ്വാസകോശ അർബുദം

രക്തത്തിൽ ഓക്സിജൻ കുറവുള്ളവരുടെ ചർമ്മത്തിന് നീലകലർന്ന നിറമുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഈ അവസ്ഥയെ സയനോസിസ് എന്ന് വിളിക്കുന്നു. ഇത് ശ്വാസതടസ്സത്തിന്റെ മറ്റൊരു ലക്ഷണമാണ്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ മൂലമാണ് സയനോസിസ് ഉണ്ടാകുന്നത്. 

ഓർമ്മ ശക്തി കൂട്ടാൻ ഡയറ്റിൽ ഉൾപ്പെടുത്താം അഞ്ച് സൂപ്പർ ഫുഡുകൾ

 

click me!