Latest Videos

രാത്രി ഒന്‍പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരാണോ? ശ്രദ്ധിക്കുക...

By Web TeamFirst Published Oct 17, 2019, 2:11 PM IST
Highlights

ജീവിതത്തില്‍ വളരെയധികം ആവശ്യമായ ഒന്നാണ് ഉറക്കം. ഉറക്കം ഇല്ലാത്ത അവസ്ഥ  അനുഭവിക്കുന്നവര്‍ ഇന്ന് ധാരളമാണ്. എന്നാല്‍ ഉറക്കം കൂടിയാല്‍ എന്തെങ്കിലും പ്രശ്നമുണ്ടോ?

ജീവിതത്തില്‍ വളരെയധികം ആവശ്യമായ ഒന്നാണ് ഉറക്കം. ഉറക്കം ഇല്ലാത്ത അവസ്ഥ  അനുഭവിക്കുന്നവര്‍ ഇന്ന് ധാരളമാണ്. എന്നാല്‍ ഉറക്കം കൂടിയാല്‍ എന്തെങ്കിലും പ്രശ്നമുണ്ടോ? ഉണ്ട് എന്നാണ് ഈ പഠനം പറയുന്നത്. 

രാത്രി ഒന്‍പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ മറവിരോഗം (Dementia) ഉണ്ടാകാനുളള സാധ്യതയുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. ഫ്ലോറിഡയിലെ University of Miami Miller School of Medicine ആണ് പഠനം നടത്തിയത്. 

ഉറക്കവും ഓര്‍മ്മശക്തിയും തമ്മിലുളള ബന്ധത്തെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.  ധാരാളം സമയം ഉറങ്ങുന്നത് കൊണ്ട് മറവിരോഗം വരുമെന്ന് പഠനം ഉറപ്പിച്ചു പറയുന്നില്ല. എന്നാല്‍ രാത്രി ഒന്‍പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ മറവിരോഗം വരാനുളള സാധ്യത ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. 

45നും 75നും ഇടയില്‍ പ്രായമുളള 5247 പേരിലാണ് പഠനം നടത്തിയത്. ഏഴ്  വര്‍ഷം ഇവരെ നിരീക്ഷിച്ചാണ് പഠനം നടത്തിയതെന്നും ഗവേഷകര്‍ പറയുന്നു. 


 

click me!