
ഇടുത് ചെവിയില്‍ വെള്ളം കയറിയ പോലെ തോന്നലായിരുന്നു സൂസി ടോറസിന്. നീന്തലിന് ശേഷമാണ് ചെവിയില്‍ ഇങ്ങനെയൊരു അസ്വസ്ഥത അനുഭവപ്പെട്ടത്. ചെവിയില്‍ വെള്ളം കയറിയതോ അല്ലെങ്കിലും എന്തെങ്കിലും അലര്‍ജിയോ ആയിരിക്കും എന്നാണ് സൂസി ആദ്യം കരുതിയത്.
സഹിക്കാന്‍ പോലും പറ്റാത്ത അസ്വസ്ഥതയെ തുടര്‍ന്നാണ് സൂസി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ സൂസിയുടെ ചെവി പരിശോധിച്ച ഡോക്ടര്‍മാര്‍ കണ്ടത് ചെവിയില്‍ നിന്ന് ഇറങ്ങിവരുന്ന വലിയ ഒരു എട്ടുകാലിയെ. മിസോറിയിലാണ് സംഭവം നടന്നത്. എട്ടുകാലി കടിച്ചിട്ടില്ല എന്നും ഡോക്ടര്‍മാര്‍ സൂസിയെ അറിയിച്ചു. എങ്ങനെ ഇത് ചെവിയില്‍ കയറിയെന്ന് സൂസിക്കും അറിയില്ല.
ഇതിന് ശേഷം സൂസന്‍ ചെവിയില്‍ തുണി വെച്ചാണ് രാത്രി ഉറങ്ങുന്നതത്രേ. എട്ടുകാലി കടിച്ചാല്‍ മസിലുകളില്‍ വേദന, ഛര്‍ദ്ദി, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ പല ലക്ഷണങ്ങളുമുണ്ടാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam