മുഖത്തെ ചുളിവുകൾ മാറാൻ ​​ഗ്രീൻ ടീ ഈ രീതിയിൽ ഉപയോ​ഗിക്കൂ

By Web TeamFirst Published Dec 5, 2020, 7:39 PM IST
Highlights

മുഖത്തെ ചുളിവുകള്‍, നേര്‍ത്ത വരകള്‍, കറുത്ത പാടുകൾ എന്നിവ തടയാന്‍ ഫലപ്രദമാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീയില്‍ കാണപ്പെടുന്ന ഇ.ജി.സി.ജി മുഖക്കുരു തടയാന്‍ സഹായിക്കുന്നു.

ഗ്രീന്‍ ടീ ആരോ​ഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും മികച്ചതാണ്. മുഖത്തെ ചുളിവുകള്‍, നേര്‍ത്ത വരകള്‍, കറുത്ത പാടുകൾ എന്നിവ തടയാന്‍ ഫലപ്രദമാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീയില്‍ കാണപ്പെടുന്ന ഇ.ജി.സി.ജി മുഖക്കുരു തടയാന്‍ സഹായിക്കുന്നു. മുഖസൗന്ദര്യത്തിനായി ​ഗ്രീൻ ടീ മൂന്ന് രീതിയിൽ ഉപയോ​ഗിക്കാം...

മഞ്ഞള്‍, ഗ്രീന്‍ ടീ...

മുഖത്തെ കുരുക്കള്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ് മഞ്ഞള്‍. മാത്രമല്ല, ചര്‍മ്മത്തില്‍ നിന്ന് അധിക അഴുക്കും സെബവും നീക്കം ചെയ്യാനും സഹായിക്കുന്നു. ഒരു ടീസ്പൂണ്‍ കടല മാവ്, അര ടീസ്പൂണ്‍ മഞ്ഞള്‍, രണ്ട് ടീസ്പൂണ്‍ ഗ്രീന്‍ ടീ എന്നിവ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ്   തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ആഴ്ചയില്‍ മൂന്നോ നാലോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

നാരങ്ങ, ഗ്രീന്‍ ടീ...

 എണ്ണമയമുള്ള ചര്‍മ്മത്തിന് മികച്ചതാണ് നാരങ്ങ. നാരങ്ങയിലെ വിറ്റാമിന്‍ സി ഹൈപ്പര്‍ പിഗ്മെന്റേഷനും സൂര്യരശ്മികള്‍ കാരണമുള്ള വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യും. ഒരു ടേബിള്‍ സ്പൂണ്‍ ഗ്രീന്‍ ടീ എടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീരില്‍ കലര്‍ത്തുക. ഈ ടോണര്‍ 10 മിനിറ്റ് മുഖത്തിടുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

മുള്‍ട്ടാണി മിട്ടി, ഗ്രീന്‍ ടീ...

മൃതകോശങ്ങളെയും മുഖത്തെ അധിക എണ്ണയും നീക്കം ചെയ്യാനും ചര്‍മ്മത്തിന് തിളക്കം നിലനിര്‍ത്താനും ഈ പാക്ക് മികച്ചതാണ്. ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടി, 2-3 ടേബിള്‍സ്പൂണ്‍ ഗ്രീന്‍ ടീ എന്നിവ മിശ്രിതമാക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് 15 മിനിറ്റ് ഇടുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ആഴ്ചയില്‍ 1-2 തവണ ഈ പാക്ക് ഇടാവുന്നതാണ്.


 
 

click me!