ഗ്രീൻ ടീയോ ഓറഞ്ച് ജ്യൂസോ ; ഇതിൽ ഏതാണ് ആരോ​ഗ്യകരം

Published : Feb 28, 2024, 05:21 PM IST
ഗ്രീൻ ടീയോ ഓറഞ്ച് ജ്യൂസോ ; ഇതിൽ ഏതാണ് ആരോ​ഗ്യകരം

Synopsis

ഗ്രീൻ ടീയിൽ മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും അധിക കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്ന കാറ്റെച്ചിൻസ് എന്ന ഫ്ലേവനോയിഡ് അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിന് ശേഷം ഗ്രീൻ ടീ കുടിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. അതേസമയം ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് പഞ്ചസാരയുടെ വർദ്ധനവ് തടയാൻ കഴിയും.  

നമ്മളിൽ പലരും കുടിക്കാറുള്ള പാനീയമാണ് ​ഗ്രീൻ ടീ. ദിവസവും മൂന്നും നാലും ​ഗ്രീൻ ടീ കുടിക്കുന്നവർ നമ്മുക്കിടയിലുണ്ട്. അത് പോലെ തന്നെ ഓറഞ്ച് ജ്യൂസും കഴിക്കുന്ന നിരവധി പേരുണ്ട്. ഇവയിൽ രണ്ടിലും ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. 

ശരീരത്തിൻ്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് പ്രോട്ടീൻ, നാരുകൾ, സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ, മറ്റ് അവശ്യ മൈക്രോ ന്യൂട്രിയൻ്റുകൾ എന്നിവ ഇവ രണ്ട് പാനീയങ്ങളിലും അടങ്ങിയിരിക്കുന്നു. പലരും ഗ്രീൻ ടീ കുടിച്ചാകും ദിവസം തുടങ്ങുക. ​ഗ്രീൻ ടീയോ ഓറഞ്ച് ജ്യൂസോ?..ഇവയിൽ ഏതാണ് കൂടുതൽ നല്ലത്?...

'വിറ്റാമിൻ സി, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് ഓറഞ്ച് ജ്യൂസ്. ഊർജ്ജം വർദ്ധിപ്പിക്കാൻ ഓറഞ്ച് ജ്യൂസ് സഹായകമാണ്.  ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.   വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നത് തടയുന്നു. രക്തക്കുഴലുകൾ ശുദ്ധീകരിക്കാനും ദഹനനാളത്തെ ശുദ്ധീകരിക്കാനും ഇത് സഹായിക്കുന്നു...' - ആയുർവേദ വിദ​ഗ്ധ ഡിംപിൾ ജംഗ്ദ പറയുന്നു. 

​ഗ്രീൻ ടീയു‌ടെ ​ഗുണങ്ങൾ...

പോളിഫെനോളുകളുടെയും ആൻ്റിഓക്‌സിഡൻ്റുകളുടെയും മികച്ച ഉറവിടമാണ് ​ഗ്രീൻ ടീ.  ഗ്രീൻ ടീ ശരീരഭാരം, ടൈപ്പ് 2 പ്രമേഹം, കരൾ തകരാറുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. അതിൽ കഫീൻ അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ ​ഗ്രീൻ ടീ കുടിക്കുന്നത് ഒഴിവാക്കുക. ഭക്ഷണത്തിന് ശേഷം ഗ്രീൻ ടീ കുടിക്കുന്നതാണ് നല്ലത്. 

ഗ്രീൻ ടീയിൽ മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും അധിക കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്ന കാറ്റെച്ചിൻസ് എന്ന ഫ്ലേവനോയിഡ് അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിന് ശേഷം ഗ്രീൻ ടീ കുടിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. അതേസമയം ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് പഞ്ചസാരയുടെ വർദ്ധനവ് തടയാൻ കഴിയും.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണങ്ങള്‍...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരത്തിൽ പ്രോട്ടീന്റെ അളവ് കൂടിയാൽ ഉണ്ടാകുന്ന രോഗങ്ങൾ
ഗ്ലോബൽ പ്രിവന്റീവ് ഓങ്കോ സമ്മിറ്റ്: പ്രതിരോധ ചികിത്സയ്ക്കും പ്രാദേശിക ഗവേഷണങ്ങൾക്കും മുൻഗണന നൽകണമെന്ന് ഗവർണർ