
കടല്‍ക്ഷോഭത്തെയും കനത്ത മഴയെയും തുടര്‍ന്ന് വീടുകള്‍ തകര്‍ന്നതോടെ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇത്തരത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ കൊവിഡ് സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ കൊവിഡ് രോഗപ്പകര്‍ച്ച തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
1. കൂട്ടം കൂടി നില്‍ക്കരുത്.
2. അടുത്തുള്ള ആളുമായി രണ്ട് മീറ്റര്‍ അകലമെങ്കിലും പാലിക്കുക.
3. നിര്‍ബന്ധമായും ഡബിള്‍ മാസ്ക് ധരിക്കുക അല്ലെങ്കില്‍ N95 മാസ്ക് ധരിക്കുക.
4. സംസാരിക്കുമ്പോള്‍ മാസ്ക് താഴ്ത്തിയിടരുത്. ഉപയോഗശേഷം മാസ്ക് നിക്ഷേപിക്കാനുള്ള ബക്കറ്റില്‍ മാത്രം അവ ഇടുക.
5. ഇടയ്ക്കിടെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.
6. വൃത്തിയാക്കാത്ത കൈകള്‍ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളില്‍ തൊടരുത്.
7. പാത്രങ്ങള്‍, ഗ്ലാസ്, മൊബൈല്‍ ഫോണ്‍, തോര്‍ത്ത്, വസ്ത്രങ്ങള്‍ തുടങ്ങിയവ മറ്റുള്ളവരുമായി പങ്കിടരുത്.
8. ഭക്ഷണത്തിന് മുന്‍പ് കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക.
9. ശുചിമുറികള്‍ ഉപയോഗശേഷം ബ്ലീച്ച് ലായനി ഉപയോഗിച്ച് സ്വയം വൃത്തിയാക്കുക.
10. പൊതുസ്ഥലത്ത് തുപ്പരുത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam