ഒഴിവാക്കണം ഈ ആറ് ശീലങ്ങള്‍; രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്താം

Web Desk   | others
Published : Jun 14, 2020, 05:15 PM ISTUpdated : Jun 14, 2020, 05:32 PM IST
ഒഴിവാക്കണം ഈ ആറ് ശീലങ്ങള്‍; രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്താം

Synopsis

ചില ദൈനംദിന ശീലങ്ങൾ നിങ്ങളുടെ രോഗപ്രതിരോധ ശേഷി താറുമാറാക്കാം. നമ്മുടെ ശരീരത്തിന് അനുകൂലമായി പ്രവർത്തിക്കാത്ത ചില കാര്യങ്ങൾ നമ്മൾ ദിവസേന ചെയ്തു വരുന്നു. അത് നമ്മുടെ പ്രതിരോധശേഷിയെ ബാധിക്കുന്നു. 

'കൊറോണ വൈറസ്' എന്ന പേര് നമുക്ക് പരിചിതമായിട്ട് അധികകാലം ആയിട്ടില്ല. ഏറെ ആശങ്കകള്‍ സൃഷ്ടിച്ചു കൊണ്ടാണ് കൊറോണ എന്ന മഹാമാരി നമുക്കിടയിൽ എത്തിയത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ വൈറസ് പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

ബാക്ടീരിയയോ അല്ലെങ്കിൽ മറ്റേതെങ്കിലും വൈറൽ അണുബാധയോടോ പോരാടുന്നതിനുള്ള ഒരു പ്രധാന മാർഗമാണ് ശക്തമായ രോഗപ്രതിരോധ സംവിധാനം. ആരോഗ്യകരമായ രോഗപ്രതിരോധ ശേഷി ഉണ്ടാകുന്നത് കാലത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു.

ചില ദൈനംദിന ശീലങ്ങൾ നിങ്ങളുടെ രോഗപ്രതിരോധ ശേഷി താറുമാറാക്കാം. നമ്മുടെ ശരീരത്തിന് അനുകൂലമായി പ്രവർത്തിക്കാത്ത ചില കാര്യങ്ങൾ നമ്മൾ ദിവസേന ചെയ്തു വരുന്നു. അത് നമ്മുടെ പ്രതിരോധശേഷിയെ ബാധിക്കുന്നു. ചില ദൈനംദിന തെറ്റുകൾ നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്താം.

സമ്മർദ്ദം...

രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് 'മാനസിക സമ്മര്‍ദ്ദം'. ഇത് മനസിന്റെയും ശരീരത്തിന്റെയും രോഗപ്രതിരോധ ശേഷിയെ കാര്യമായി ബാധിക്കും. സ്ഥിരമായി ടെന്‍ഷന്‍ അനുഭവിക്കുന്നവരുടെ ആരോഗ്യ സ്ഥിതി വളരെയധികം മോശമാകാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.

 

 

ഉറക്കമില്ലായ്മ...

രാത്രിയിൽ കുറഞ്ഞത് ആറ് മുതൽ എട്ട് മണിക്കൂർ നേരം വരെ ഉറങ്ങേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഉറക്കത്തിന്റെ അളവ് കുറയുന്നതോടെ അത് നമ്മുടെ പ്രതിരോധശേഷിയേയും കാര്യമായി ബാധിക്കും. നിങ്ങൾ നന്നായി ഉറങ്ങുമ്പോൾ ശരീരം 'സൈറ്റോകൈനുകൾ' (cytokines) പുറത്തുവിടുന്നു. അണുബാധയിൽ നിന്നും വീക്കത്തിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന പ്രോട്ടീൻ ആണ് ഇവ.

നിങ്ങൾ നന്നായി ഉറങ്ങുന്നില്ലെങ്കിൽ, നിങ്ങളുടെ ശരീരത്തിന് ആവശ്യമായ സൈറ്റോകൈനുകൾ ഉത്പാദിപ്പിക്കാൻ കഴിയില്ല. ഇത് ബാക്ടീരിയയെയും വൈറസിനെയും പ്രതിരോധിക്കാൻ രോഗപ്രതിരോധ സംവിധാനത്തെ ബുദ്ധിമുട്ടിലാക്കും. അതുകൊണ്ട് രാത്രിയിൽ കൃത്യ സമയത്ത് ഉറങ്ങാനും രാവിലെ നിശ്ചിത നേരത്ത് ഉണരാനും പ്രത്യേകം ശ്രദ്ധിക്കുക.

 

 

വിറ്റാമിന്‍ ഡിയുടെ കുറവ്...

ശരീരത്തിന് അത്യാവശ്യമായ വിറ്റാമിനുകളില്‍ ഒന്നാണ് 'വിറ്റാമിന്‍ ഡി'. ഇന്നത്തെ കാലത്ത് കണ്ടുവരുന്ന പ്രധാനപ്പെട്ട ഒരു അവസ്ഥയ കൂടിയാണ് വിറ്റാമിന്‍ ഡിയുടെ കുറവ്. ഇത് പ്രത്യക്ഷമായും പരോക്ഷമായും പല രോഗങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു. വിറ്റാമിൻ ‍ഡിയുടെ കുറവ്  ശരീരത്തിന്റെ പ്രതിരോധ ശേഷിയ ദോഷകരമായി ബാധിക്കും. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്.

സൂര്യപ്രകാശം പ്രധാന രോഗപ്രതിരോധ കോശങ്ങളെ (ടി-സെല്ലുകൾ) നേരിട്ട് സജീവമാക്കുകയും ശരീരത്തിലൂടെ അവയുടെ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സൂര്യപ്രകാശം കൊള്ളുന്നത് ചർമ്മപ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയുന്നു. ദിവസവും രാവിലെ 15 മിനിറ്റ് സൂര്യപ്രകാശം കൊള്ളുന്നത് ശീലമാക്കണമെന്ന് യുഎസിലെ ജോർജ്ജ് ടൗൺ സർവകലാശാലയിലെ ​​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

 

 

വ്യായാമം ചെയ്യാതിരിക്കുന്നത്...

ദിവസവും കുറച്ച് സമയം വ്യായാമത്തിനായി മാറ്റി വയ്ക്കുന്നത് നല്ല ആരോഗ്യത്തിനും പ്രതിരോധശേഷി കൂട്ടാനും മികച്ച മാർഗ്ഗമാണ്.  പതിവായി വ്യായാമം ചെയ്യുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്നാണ് ​പഠനങ്ങൾ പറയുന്നത്. വ്യായാമം ആന്റിബോഡികളെയും വെളുത്ത രക്താണുക്കളെയും വർദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തെ അണുബാധയിൽ നിന്ന് സംരക്ഷിക്കുവാനും അവയ്ക്കെതിരെ ഫലപ്രദമായി പോരാടാനും സജ്ജമാക്കുന്നു.

 

 

മോശം ഭക്ഷണ രീതി...

മോശം ഭക്ഷണ രീതിയാണ് ഉള്ളതെങ്കില്‍ അതും രോഗപ്രതിരോധ ശേഷിയെ തകര്‍ക്കും. ജങ്ക്ഫുഡ് ആണ് ഇവയില്‍ പ്രധാന വില്ലന്‍. മാത്രമല്ല ഇവയിലെല്ലാം ചേര്‍ക്കുന്ന രാസവസ്തുക്കള്‍ രോഗപ്രതിരോധ ശേഷി ഇല്ലാതാക്കുന്നു.  ജങ്ക്ഫുഡ് ഒഴിവാക്കിയാല്‍ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാമെന്ന് പഠനങ്ങൾ പറയുന്നു. 

 

 

മദ്യപാനം...

മദ്യപിക്കുന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഇത് രോഗത്തിനെതിരെ പൊരുതുന്ന ബാക്ടീരിയകളെ നശിപ്പിക്കുകയും നമ്മുടെ രോഗപ്രതിരോധ ശേഷി നശിപ്പിക്കുകയും ചെയ്യുന്നു. പതിവായി മദ്യപിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുമെന്ന് 'സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷൻ '  വ്യക്തമാക്കുന്നു.

 

 

മദ്യം ആരോഗ്യകരമായ ബാക്ടീരിയകളെ അകറ്റുന്നു. ഇത് രക്തത്തിലേക്ക് കൂടുതൽ മോശം ബാക്ടീരിയകൾ കടത്തിവിടുകയും അത് കരളിന് വീക്കം ഉണ്ടാക്കുകയും ചെയ്യും. അങ്ങനെ ആരോഗ്യത്തെ അത് സാരമായി ബാധിക്കുന്നു. 

ഒരു പ്രസവത്തിലൂടെ പിറന്ന ആറ് മക്കള്‍; ഇനിയവര്‍ പല വഴിക്ക്...


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

Health Tips : പ്രമേഹമുള്ളവർ കഴിക്കേണ്ട ഫൈബർ അടങ്ങിയ ആറ് ഭക്ഷണങ്ങൾ
ഈ വിറ്റാമിനുകളുടെ അഭാവം ഹൃദയാരോഗ്യം തകരാറിലാവാൻ കാരണമാകുന്നു