മുടികൊഴിച്ചിൽ കുറയ്ക്കാൻ ഇതാ തെെര് കൊണ്ടുള്ള ഒരു കിടിലൻ ഹെയർ പാക്ക്

By Web TeamFirst Published Feb 20, 2020, 10:56 PM IST
Highlights

മുടികൊഴിച്ചിലിന്റെ പ്രധാന കാരണം മുടിയുടെ ശുചിത്വക്കുറവാണ്. താരന്‍ മുടികൊഴിച്ചില്‍ വര്‍ധിപ്പിക്കും. കരുത്തുറ്റ മുടിയ്ക്ക് വീട്ടിൽ പരീക്ഷിക്കാവുന്ന ഒന്നാന്തരം ഹെയർ പാക്ക് പരിചയപെടാം...

മുടി സംരക്ഷണം വല്ലാതെ വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. കരുത്തുള്ള മുടിക്ക് നല്ല പരിചരണം ആവശ്യമാണ്. ഇടതൂർന്ന കരുത്തുറ്റ മുടി കിട്ടാൻ പലതരത്തിലുള്ള എണ്ണകളും മരുന്നുകളും ഉപയോ​ഗിച്ച് കാണും. കരുത്തുറ്റ മുടിയ്ക്ക് വീട്ടിൽ പരീക്ഷിക്കാവുന്ന ഒന്നാന്തരം ഹെയർ പാക്ക് പരിചയപെടാം...

വേണ്ട ചേരുവകൾ...

പഴം               1 എണ്ണം
തേൻ            2 സ്പൂൺ
തൈര്          2 ടീസ്പൂൺ  

തയാറാക്കുന്ന വിധം...

ഒരു ബൗളിലേക്ക് പഴം ഉടച്ചിടുക. അതിലേക്ക് തേനും തൈരും ചേർക്കുക. പേസ്റ്റ് രൂപത്തിലാകുന്നത് വരെ ഈ മിശ്രിതം നന്നായി യോജിപ്പിക്കുക.

മുടിയുടെ മുകൾ മുതൽ താഴെ വരെ മിശ്രിതം പുരട്ടുക. 20 – 30 മിനിട്ട് മിശ്രിതം പുരട്ടിയതിനുശേഷം കാത്തിരിക്കുക. ഉണങ്ങിയശേഷം തണുത്ത വെള്ളത്തിൽ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. 


 

click me!