ചർമ്മം സംരക്ഷണത്തിന് കറ്റാർവാഴ ജെൽ ഉപയോ​ഗിക്കേണ്ട വിധം

Web Desk   | Asianet News
Published : Feb 20, 2020, 09:13 PM IST
ചർമ്മം സംരക്ഷണത്തിന് കറ്റാർവാഴ ജെൽ ഉപയോ​ഗിക്കേണ്ട വിധം

Synopsis

മുഖസൗന്ദര്യത്തിനുള്ള വിവിധ ലേപനങ്ങൾ, ചർമ്മ സൗന്ദര്യം കൂട്ടാനുള്ള സ്കിൻ ടോണർ, സൺസ്‌ക്രീൻ ലോഷനുകൾ, മുടിയുടെ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ തുടങ്ങിയവയിലെല്ലാം കറ്റാര്‍വാഴയുടെ കുഴമ്പ് (aloe vera gel) ഉപയോഗിക്കുന്നു. 

സൗന്ദര്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഒരു പോലെ സഹായിക്കുന്ന ഒന്നാണ് കറ്റാർവാഴ. പല സൗന്ദര്യ സംരക്ഷക വസ്തുക്കളുടെയും പ്രധാന ചേരുവയാണ് കറ്റാർവാഴ. മുഖസൗന്ദര്യത്തിനുള്ള വിവിധ ലേപനങ്ങൾ, ചർമ്മ സൗന്ദര്യം കൂട്ടാനുള്ള സ്കിൻ ടോണർ, സൺസ്‌ക്രീൻ ലോഷനുകൾ, മുടിയുടെ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ തുടങ്ങിയവയിലെല്ലാം കറ്റാര്‍വാഴയുടെ കുഴമ്പ് (aloe vera gel) ഉപയോഗിക്കുന്നു. മുഖത്തെ ചുളിവുകൾ മാറാനും മുഖം കൂടുതൽ തിളക്കമുള്ളതാകാനും കറ്റാർവാഴ ജെൽ പുരട്ടേണ്ടത് എങ്ങനെയെന്ന് നോക്കാം....

ഒന്ന്...

 കറ്റാർവാഴയുടെ നീര് മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. തുടർന്ന് ഒന്നോ രണ്ടോ മിനിട്ട് നന്നായി മസ്സാജ് ചെയ്യാം. മുപ്പത് മിനിട്ടുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ മുഖവും കഴുത്തും കഴുകി വൃത്തിയാക്കാം.

രണ്ട്...

മുഖത്തിന് നല്ല നിറം നൽകാൻ കറ്റാർവാഴയുടെ നീര് അല്പം പനിനീരിൽ ചേർത്ത് പുരട്ടാം. കണ്ണിന് ചുറ്റുമുള്ള ഭാഗങ്ങളിൽ തേയ്ക്കുന്നത് ഒഴിവാക്കി മുഖത്തും കഴുത്തിലും ഈ മിശ്രിതം തേയ്ക്കാം. 20 മിനിട്ടുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്‌താൽ മികച്ച ഫലം ലഭിക്കും.

മൂന്ന്...

തൈര്, വെള്ളരിക്ക നീര് എന്നിവ കറ്റാർവാഴയുടെ നീരിൽ യോജിപ്പിച്ച് മുഖത്ത് തേയ്ക്കുന്നതും മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കും.

നാല്....

കറ്റാർവാഴ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് അല്പം വെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ച ഈ വെള്ളം തണുത്ത് കഴിയുമ്പോൾ മിക്സിയിലിട്ട് അരച്ചെടുക്കാം. അരച്ചെടുത്ത ഈ കുഴമ്പിൽ അല്പം തേൻ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടാവുന്നതാണ്. മുഖക്കുരുവും പാടുകളും മാറാൻ ഇത് സഹായിക്കും.

അഞ്ച്...

സൂര്യതാപമേറ്റ ചർമ്മത്തെ സംരക്ഷിക്കാനും കറ്റാർവാഴ മതി. ഒരു സ്പൂൺ കറ്റാർവാഴ നീരിൽ അര സ്പൂൺ കസ്തൂരി മഞ്ഞൾ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 - 20 മിനിട്ടുകൾക്ക് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്‌താൽ മുഖത്തെ കരുവാളിപ്പ് മാറും. സൂര്യതാപമേറ്റ് ശരീരത്തിൽ ഉണ്ടാകുന്ന കരുവാളിപ്പ് മാറാനും ഇത് സഹായിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്യാൻസറിനുള്ള സാധ്യത കൂട്ടുന്ന ചില ഭക്ഷണങ്ങൾ
ഈ ജ്യൂസ് ചർമ്മത്തെ തിളക്കമുള്ളതാക്കും