ദിവസവും നാല് 'വാൽനട്ട്' കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

By Web TeamFirst Published Oct 23, 2019, 1:01 PM IST
Highlights

വാൽനട്ടിൽ ഫെെബർ, മഗ്നീഷ്യം, പ്രോട്ടീൻ, ഫോസ്ഫറസ്, ഒമേഗ -3 ആൽഫ-ലിനോലെനിക് ആസിഡ്  എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.വാൽനട്ട് പതിവായി കഴിക്കുന്നത് പുരുഷന്മാരിൽ പ്രത്യുദ്പാദനശേഷി വർധിപ്പിക്കാനും സഹായിക്കുമെന്ന് പഠനത്തിൽ പറയുന്നു. 

ദിവസവും ഒരു പിടി വാൽനട്ട് കഴിച്ചാൽ നിരവധി രോ​ഗങ്ങൾ അകറ്റാനാകുമെന്ന് പഠനം. വാൽനട്ടിൽ ഫെെബർ, മഗ്നീഷ്യം, പ്രോട്ടീൻ, ഫോസ്ഫറസ്, ഒമേഗ -3 ആൽഫ-ലിനോലെനിക് ആസിഡ്  എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ദിവസവും നാല് വാൽനട്ട് കഴിക്കുന്നത് ക്യാൻസർ, അമിതവണ്ണം, പ്രമേഹം, ശരീരഭാരം, മറ്റ് ജീവിതശൈലി പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പല രോഗങ്ങൾക്കും പരിഹാരം കാണാനാകുമെന്ന് പഠനങ്ങൾ പറയുന്നു.

"സസ്യാഹാര ജനസംഖ്യ കൂടുതലുള്ള ഇന്ത്യയിൽ ഒമേഗ -3, പ്രോട്ടീൻ എന്നിവ കുറവാണ്. ‍‌അതിനാൽ, അവർ ദിവസവും ഒരു പിടി വാൽനട്ട് കഴിക്കുകയോ അല്ലെങ്കിൽ വാൽനട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ ചെയ്താൽ അത് വളരെ ആരോഗ്യകരമായ ഒരു ആശയമാണെന്നാണ് കാലിഫോർണിയ വാൾനട്ട് കമ്മീഷൻ (CWC) ആരോഗ്യ ഗവേഷണ ഡയറക്ടർ കരോൾ ബെർഗ് സ്ലോൺ പറയുന്നത്. 

നട്സുകളെല്ലാം തന്നെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കാരണം അവയിൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ധാരാളം അടങ്ങിയിട്ടുണ്ട്, കൂടാതെ ഒമേഗ -3 ഫാറ്റി ആസിഡും ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നതിനാൽ ഇത് ഹൃദയത്തെ ആരോഗ്യകരമാക്കുന്നുവെന്നും ബെർഗ് സ്ലോൺ പറഞ്ഞു.

11 രാജ്യങ്ങളിലെ 55 ലധികം സർവകലാശാലകൾ നടത്തിയ പഠനങ്ങളിലും പറയുന്നത് വാൽനട്ട് ഡയറ്റിന് ആവശ്യമായ നാരുകളും പ്രോട്ടീനും ഉറപ്പാക്കാൻ കഴിയുമെന്ന് സിഡബ്ല്യുസി പ്രസ്താവനയിൽ പറയുന്നു. ശരീരഭാരം കുറയ്ക്കാൻ വാൽനട്ട് വളരെയധികം സഹായിക്കുന്നു, കൂടാതെ പ്രമേഹം, പ്രോസ്റ്റേറ്റ് ക്യാൻസർ, ഹൃദ്രോഗങ്ങൾ എന്നിവ വരാതിരിക്കാനും സഹായിക്കുന്നുവെന്നും ബെർഗ് സ്ലോൺ പറഞ്ഞു. 

ഇന്ത്യയിൽ 29.8 ദശലക്ഷം പൊണ്ണത്തടിയുള്ള പുരുഷന്മാരും സ്ത്രീകളുമുണ്ടെന്നാണ് ദി ലാൻസെറ്റ് നടത്തിയ പഠനത്തിൽ പറയുന്നത്. വാൽനട്ട് പതിവായി കഴിക്കുന്നത് പുരുഷന്മാരിൽ പ്രത്യുദ്പാദനശേഷി വർധിപ്പിക്കാനും സഹായിക്കുമെന്ന് പഠനത്തിൽ പറയുന്നു. വാൽനട്ട് സ്ക്രബായി വേണമെങ്കിലും ഉപയോ​ഗിക്കാമെന്നും ചർമ്മ സംരക്ഷണത്തിന് വളരെ നല്ലതാണ് വാൽനട്ടെന്നും സിഡബ്ല്യുസിയുടെ സീനിയർ മാർക്കറ്റിംഗ് ഡയറക്ടർ പമേല ഗ്രാവിറ്റ് പറഞ്ഞു.

click me!