ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കിയാൽ ഉണ്ടാകാവുന്ന നാല് ആരോ​ഗ്യ പ്രശ്നങ്ങൾ

Web Desk   | Asianet News
Published : Apr 19, 2020, 09:25 AM ISTUpdated : Apr 19, 2020, 09:37 AM IST
ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കിയാൽ ഉണ്ടാകാവുന്ന നാല് ആരോ​ഗ്യ പ്രശ്നങ്ങൾ

Synopsis

 ഒരു വ്യക്തിയ്ക്ക് ഒരു ദിവസത്തെ ഊര്‍ജം മുഴുവന്‍ നല്‍കാന്‍ പ്രഭാത ഭക്ഷണം സഹായിക്കുന്നു. ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നതിലൂടെ  മാനസികാവസ്ഥ, ശരീരത്തിന്റെ ഉന്മേഷം, ബാക്കി സമയത്തെ ഭക്ഷണം തുടങ്ങിയവയെ അത് പ്രതികൂലമായി ബാധിക്കുമെന്നും വിദ​ഗ്ധർ പറയുന്നു. 

നിങ്ങൾ ബ്രേക്ക് ഫാസ്റ്റ് സ്ഥിരമായി ഒഴിവാക്കാറുണ്ടോ. ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുമ്പോൾ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകാമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഒരു വ്യക്തിയ്ക്ക് ഒരു ദിവസത്തെ ഊര്‍ജം മുഴുവന്‍ നല്‍കാന്‍ പ്രഭാത ഭക്ഷണം സഹായിക്കുന്നു. ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നതിലൂടെ മാനസികാവസ്ഥ, ശരീരത്തിന്റെ ഉന്മേഷം, ബാക്കി സമയത്തെ ഭക്ഷണം തുടങ്ങിയവയെ അത് പ്രതികൂലമായി ബാധിക്കുമെന്നും വിദ​ഗ്ധർ പറയുന്നു. ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കിയാൽ ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ...

ഒന്ന്... 

പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ ശരീരഭാരം കൂടുമെന്ന് വിദ​ഗ്ധർ പറയുന്നു. ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജവും നല്‍കുന്നത് പ്രഭാത ഭക്ഷണമാണ്. അതിനാല്‍ പ്രാതല്‍ ഒഴിവാക്കിയാല്‍ ആ ദിവസത്തെ മുഴുവന്‍ ഊര്‍ജവും നഷ്ടമാകും. മാത്രമല്ല പ്രാതല്‍ ഒഴിവാക്കിയാല്‍ ആ ദിവസം വിശപ്പ്‌ കൂടുകയും രാത്രിയില്‍ കൂടുതല്‍ ആഹാരം കഴിക്കുകയും ചെയ്യും. നമ്മള്‍ ആഹാരം കഴിക്കുന്ന സമയം അനുസരിച്ചാണ് എത്ര കാലറി ഒരു ദിവസം ശരീരം പിന്തള്ളും എന്ന് നിശ്ചയിക്കുന്നത്.

 പ്രഭാതഭക്ഷണം മുടങ്ങാതെ കഴിക്കുന്ന ആളുകൾക്ക് ക്യത്യമായ ശരീരഭാരവും മറ്റ് ആരോ​ഗ്യപ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് ഹ്യൂസ്റ്റണിലെ യു‌തെൽത്ത് സ്കൂൾ ഓഫ് നഴ്‌സിംഗിലെ പ്രമേഹ അധ്യാപകനായ എം‌പി‌എച്ച് ഷാനൻ ആർ. വെസ്റ്റൺ പറയുന്നത്.

പ്രാതലിൽ ഈ ആഹാരങ്ങൾ ഒരിക്കലും ഉൾപ്പെടുത്തരുത്...

രണ്ട്...

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് മാനസികാവസ്ഥയെയും ഊർജ്ജത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ടെന്ന് “ഫിസിയോളജിക്കൽ ബിഹേവിയർ” ജേണൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ആളുകൾക്ക് വളരെയധികം ക്ഷീണം അനുഭവപ്പെടാം. ‌

മൂന്ന്...

 രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നത് വഴി മൈഗ്രേയ്ന്‍, ഓര്‍മ്മക്കുറവ്, ചിന്താശേഷിക്കുറവ് എന്നീ പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കും. രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നവരില്‍ രക്തത്തിലെ ഗ്ലൂക്കോസ് നില നല്ല രീതിയില്‍ കുറയുന്നു. 

ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആറ് ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങൾ...

നാല്...

തിരക്കേറിയ ജീവിതം കാരണം സ്ത്രീകൾ പതിവായി പ്രഭാതഭക്ഷണം മുടക്കാറുണ്ട്. എന്നാൽ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ടൈപ്പ് -2 പ്രമേഹം ഉണ്ടാകുന്നതിന് കാരണമാകുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

അനീമിയ : ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട 6 ദൈനംദിന ശീലങ്ങൾ