കട്ടൻ ചായയാണോ പ്രിയം? ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ

Published : Oct 07, 2023, 03:51 PM IST
കട്ടൻ ചായയാണോ പ്രിയം? ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ

Synopsis

കട്ടൻ ചായ കുടിച്ചാലുള്ള ​ഗുണങ്ങളെ കുറിച്ച് മുംബെെയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ സീനിയർ ന്യൂട്രീഷൻ തെറാപ്പിസ്റ്റായ മൈത്രി ഗാല പറയുന്നു. ബ്ലാക്ക് ടീയിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിട്ടുണ്ട് കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു.  

രാവിലെ എഴുന്നേറ്റ ശേഷം ഒരു കപ്പ് ചൂട് കട്ടൻ ചായ കുടിക്കാൻ ചായ കുടിക്കുന്നവരാണ് നമ്മളിൽ പലരും. ചിലർ ബ്ലാക്ക് ടീ ആയിരിക്കും മറ്റ് ചിലർ കോഫിയാകാം. ദിവസം കൂടുതൽ ഉന്മേഷത്തോടെയും എനർജിയോടെയുമിരിക്കാൻ ബ്ലാക്ക് ടീ സഹായിക്കും. 

അതിരാവിലെ കട്ടൻ ചായ കുടിച്ചാലുള്ള ​ഗുണങ്ങളെ കുറിച്ച് മുംബെെയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ സീനിയർ ന്യൂട്രീഷൻ തെറാപ്പിസ്റ്റായ മൈത്രി ഗാല പറയുന്നു. ബ്ലാക്ക് ടീയിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിട്ടുണ്ട് കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു.

ബ്ലാക്ക് ടീയിൽ പോളിഫെനോൾ എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. പോളിഫെനോളുകളും ആന്റിമൈക്രോബയൽ ഗുണങ്ങളും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന കാറ്റെച്ചിനുകളും തെഫ്‌ലാവിനുകളും ഇതിൽ അടങ്ങിയിരിക്കുന്നു.

കട്ടൻ ചായയിലെ ഫ്ലേവനോയ്ഡുകൾ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. ബ്ലാക്ക് ടീയിൽ കഫീൻ, എൽ-തിയനൈൻ എന്നിവ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ജാഗ്രതയും ശ്രദ്ധയും മെച്ചപ്പെടുത്തുന്നതിന് ​ഗുണം ചെയ്യും.

ബ്ലാക്ക് ടീ കുടിക്കുന്നത് ബിഎംഐ, അരക്കെട്ടിന്റെ ചുറ്റളവ് കുറയ്ക്കൽ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. കട്ടൻ ചായയിൽ ഫ്ലേവണുകൾ ഉള്ളതിനാൽ, വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായകമാണ്.

കട്ടൻചായയിൽ അടങ്ങിയിരിക്കുന്ന പോളീഫിനോൾസ് കാൻസറിനെ തടയാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. കോശങ്ങൾക്കും ഡിഎൻഎയ്‌ക്കും സംഭവിക്കുന്ന കേടുപാടുകളെ ചെറുക്കാനും പോളിഫിനോൾസിന് കഴിവുണ്ട്. കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കാൻ കട്ടൻചായ മികച്ചതാണ്. 

ഉപ്പ് ഒഴിവാക്കിയുള്ള ഭക്ഷണക്രമം അത്ര നല്ലതല്ല ; കാരണങ്ങൾ അറിയാം
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

വൃക്കയിലെ കല്ലിന് കാരണമാകുന്ന ഭക്ഷണങ്ങൾ; ഇവ ഇന്നുതന്നെ ഒഴിവാക്കൂ
പശ്ചിമ ബംഗാളിൽ നിപ ഭീതി; അലിപൂർ മൃഗശാലയിലെ വവ്വാലുകളിൽ നിപ വൈറസ് ബാധയുണ്ടോയെന്ന് പരിശോധിക്കും