
ബീറ്റാ കരോട്ടിന്റെ മികച്ച ഉറവിടമാണ് ഗ്രാമ്പു. കണ്ണുകളെ ആരോഗ്യകരമായി നിലനിർത്തുന്നതിനുള്ള പ്രധാന പോഷകമാണ് ബീറ്റാ കരോട്ടിൻ. ഗ്രാമ്പൂവിൽ യൂജെനോൾ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. സന്ധിവാതം പോലുള്ള രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് യൂജെനോൾ സഹായിക്കുന്നു.
ഗ്രാമ്പുവിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ ഹൃദ്രോഗം, പ്രമേഹം, ചില അർബുദങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. ഗ്രാമ്പു ചർമ്മത്തിനുണ്ടാകുന്ന അണുബാധകളെയും അലർജികളെയും പ്രതിരോധിക്കുന്നതിന് പുറമെ ശരീരത്തിലെ വിഷാംശങ്ങളെയും നശിപ്പിക്കുന്നു. ഗ്രാമ്പു ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഗ്രാമ്പു ദഹന പ്രക്രിയയെ മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ഇതിൽ അടങ്ങിയിരിക്കുന്ന ചില ആന്റിഓക്സിന്റുകൾ കൊഴുപ്പ് കത്തുന്ന പ്രക്രിയയെ വേഗത്തിലാക്കുന്നു. ഗ്രാമ്പു ചായ കുടിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുക മാത്രമല്ല ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ കൂട്ടാനും ഏറെ ഫലപ്രദമാണ്. ഇനി എങ്ങനെയാണ് ഗ്രാമ്പൂ ടീ തയ്യാറാക്കുന്നതെന്ന് നോക്കാം...
വേണ്ട ചേരുവകൾ...
വെള്ളം 2 കപ്പ്
ഗ്രാമ്പു 5 എണ്ണം
കറുവപ്പട്ട 2 കഷ്ണം
ഇഞ്ചി 1 കഷ്ണം
നാരങ്ങ നീര് 2 ടീസ്പൂൺ
ശർക്കര 1 ടീസ്പൂൺ( പൊടിച്ചത്)
തയ്യാറാക്കുന്ന വിധം...
ആദ്യം വെള്ളം നല്ലത് പോലെ തിളപ്പിക്കുക. തിളച്ച വെള്ളത്തിലേക്ക് ഗ്രാമ്പുവും കറുവപ്പട്ടയും ഇഞ്ചിയും ശർക്കരയും ചേർക്കുക. നല്ലത് പോലെ തിളച്ച് കഴിഞ്ഞാൽ തീ ഓഫ് ചെയ്യുക. കുടിക്കുന്നതിന് തൊട്ട് മുൻപ് നാരങ്ങ നീര് ചേർത്താൽ മതിയാകും. ദിവസവും രണ്ട് നേരം ഈ ഹെൽത്തി ടീ കുടിക്കുന്ന് ഭാരം കുറയ്ക്കാൻ മാത്രമല്ല ദഹനപ്രശ്നങ്ങൾ അകറ്റാനും സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam