
ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി പലതരം മരുന്നുകളും ഭക്ഷണങ്ങളും വ്യായാമങ്ങളും എല്ലാം നമ്മൾ ചെയ്യാറുണ്ട്. എന്നാൽ ഇതിനിടയിൽ നമ്മൾ മറന്നുപോകുന്ന ചില കാര്യങ്ങൾകൂടെയുണ്ട്. നമുക്ക് ആവശ്യമായതൊക്കെ പ്രകൃതിയിൽ തന്നെ ലഭ്യമാണ്. എന്നാൽ നമ്മളത് ശ്രദ്ധിക്കാതെ പോകുന്നു. ശാരീരിക മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സൂര്യപ്രകാശം അത്യാവശ്യമാണ്. ഒരു ഗ്ലാസ് ചായയെക്കാളും ഊർജ്ജം തരാൻ രാവിലെയുള്ള സൂര്യപ്രകാശത്തിന് സാധിക്കും. സൂര്യപ്രകാശം ലഭിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
2. രാവിലെയുള്ള സൂര്യപ്രകാശം കൊള്ളുന്നത് സെറോട്ടോണിനെ ഉത്പാദിപ്പിക്കുന്നു. ഇത് മാനസിക സന്തോഷം ലഭിക്കാൻ സഹായിക്കും. കൂടാതെ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡിയും ഇതിൽ നിന്നും ലഭിക്കുന്നു.
3. ശരീരത്തിന്റെ പ്രതിരോധ സംവിധാനം ശരിയായ രീതിയിൽ പ്രവർത്തിക്കണമെങ്കിൽ വിറ്റാമിൻ ഡി ആവശ്യമാണ്. ഇത് കുറയുമ്പോഴാണ് പെട്ടെന്നു രോഗങ്ങൾ ബാധിക്കുന്നത്. അതിനാൽ തന്നെ ദിവസവും സൂര്യപ്രകാശം കൊള്ളുന്നത് വിറ്റാമിൻ ഡിയുടെ അളവ് കൂട്ടാൻ സഹായിക്കുന്നു.
4. നല്ല ഉറക്കം ലഭിക്കാനും സൂര്യപ്രകാശം സഹായിക്കാറുണ്ട്. സൂര്യപ്രകാശം ഏൽക്കുമ്പോൾ പെട്ടെന്ന് ഉറക്കം എഴുന്നേൽക്കുന്നു. ഇത് അമിതമായി ഉറങ്ങുന്നത് തടയുകയും രാത്രിയിൽ പെട്ടെന്ന് ഉറക്കം വരാൻ സഹായിക്കുകയും ചെയ്യുന്നു.
5. ദിവസവും അതിരാവിലെ നടക്കുന്നത് ശാരീരിക മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
6. എപ്പോഴും വീടിനുള്ളിൽ തന്നെ ഇരിക്കാതെ ഇടക്കൊക്കെ വീടിന് പുറത്തിറങ്ങാൻ ശ്രദ്ധിക്കണം. അതിരാവിലെ പുറത്തിറങ്ങുന്നതാണ് കൂടുതൽ ഉചിതം.