Health Tips : ശ്രദ്ധിക്കൂ, വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ചാൽ...

Published : Jan 01, 2024, 08:21 AM ISTUpdated : Jan 01, 2024, 08:33 AM IST
Health Tips :  ശ്രദ്ധിക്കൂ, വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ചാൽ...

Synopsis

നാരങ്ങയില്‍ അടങ്ങിയിട്ടുള്ള ഫ്ളാവനോയ്ഡുകള്‍ ശരീരത്തിലെ വിഷാംശം കുറയ്ക്കാനും ഫലപ്രദമാണ്. നാരങ്ങ വെള്ളം കുടിക്കാൻ ഏറ്റവും നല്ല സമയം രാവിലെയാണെന്ന് വിദ​ഗ്ധർ പറയുന്നു. ഈ സമയത്ത് മെറ്റബോളിസം വേ​ഗത്തിൽ നടക്കുകയും തുടർന്ന് ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.    

വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ പലതാണ്. വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ് നാരങ്ങ.  ദിവസവും വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് ദഹനസംബന്ധമായ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും.

നാരങ്ങയിൽ അടങ്ങിയിട്ടുള്ള ഫ്ളാവനോയ്ഡുകൾ ശരീരത്തിലെ വിഷാംശം കുറയ്ക്കാനും ഫലപ്രദമാണ്. നാരങ്ങ വെള്ളം കുടിക്കാൻ ഏറ്റവും നല്ല സമയം രാവിലെയാണെന്ന് വിദ​ഗ്ധർ പറയുന്നു. ഈ സമയത്ത് മെറ്റബോളിസം വേ​ഗത്തിൽ നടക്കുകയും തുടർന്ന് ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.  

ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് മാത്രമല്ല കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. നാരങ്ങയിലും ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ടെന്നും ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത കുറയ്ക്കാൻ നാരങ്ങ വെള്ളം സഹായിക്കുമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. നാരങ്ങാ വെള്ളം കുടിക്കുകയാണെങ്കിൽ ശരീരത്തിലേക്ക് അധികം കലോറി എത്താതെ തന്നെ വയർ നിറഞ്ഞെന്ന തോന്നൽ ഉണ്ടാകും. നാരങ്ങയിലെ സിട്രിക് ആസിഡിന്റെ അംശം സ്വാഭാവികമായും മുടിക്ക് തിളക്കം നൽകാനും മുടഡികൊഴിച്ചിൽ അകറ്റുന്നതിനും സഹായകമാണ്. 

നാരങ്ങയിൽ ആന്റിഓക്‌സിഡന്റും ആന്റി-ഏജിംഗ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും ചുളിവുകൾ കുറയ്ക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ പറയുന്നു. നാരങ്ങ വെള്ളത്തിലെ വിറ്റാമിൻ സി ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. 

നാരങ്ങയിലെ വിറ്റാമിൻ സി ഹൃദ്രോഗം, സ്ട്രോക്ക് എന്നിവ കുറയ്ക്കാൻ സഹായിക്കുന്നതായി അന്നൽസ് ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

40 കഴിഞ്ഞ സ്ത്രീകളിൽ മോശം കൊളസ്ട്രോൾ ഉണ്ടാകാനുള്ള 5 കാരണങ്ങൾ

 

PREV
click me!

Recommended Stories

താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ