Asianet News MalayalamAsianet News Malayalam

40 കഴിഞ്ഞ സ്ത്രീകളിൽ മോശം കൊളസ്ട്രോൾ ഉണ്ടാകാനുള്ള 5 കാരണങ്ങൾ

മോശം കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് ഹൃദയത്തെ അപകടത്തിലാക്കാം. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആരോഗ്യപ്രശ്നങ്ങൾ വ്യത്യസ്തമാണ്. 40 കഴിഞ്ഞ സ്ത്രീകളിൽ‌ ഉയർന്ന കൊളസ്ട്രോൾ കൂടുന്നതായി ​വിദ​ഗ്ധർ പറയുന്നു.

reasons women over 40 have bad cholesterol
Author
First Published Dec 31, 2023, 4:16 PM IST

കൊളസ്ട്രോൾ ഇന്ന് മിക്കവരിലും കണ്ട് വരുന്ന ജീവിതശെെലി രോ​ഗമാണ്. പല കാരണങ്ങൾ കൊണ്ടാണ് ചീത്ത കൊളസ്ട്രോൾ ഉണ്ടാകുന്നത്. പ്രായമാകുന്തോറും നമ്മുടെ ശരീരവും മാറുന്നു. മോശം കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് ഹൃദയത്തെ അപകടത്തിലാക്കാം. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആരോഗ്യപ്രശ്നങ്ങൾ വ്യത്യസ്തമാണ്. 40 കഴിഞ്ഞ സ്ത്രീകളിൽ‌ ഉയർന്ന കൊളസ്ട്രോൾ കൂടുന്നതായി ​വിദ​ഗ്ധർ പറയുന്നു.

സ്ത്രീ ലൈംഗിക ഹോർമോണായ ഈസ്ട്രജന്റെ അളവിലുള്ള മാറ്റങ്ങൾ കാരണം സ്ത്രീകളിലെ കൊളസ്ട്രോളിന്റെ അളവ് ആർത്തവചക്രത്തിന്റെ ഘട്ടത്തെ ബാധിക്കാമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് റിസർച്ച് പറയുന്നു.

സ്ത്രീകൾ ആർത്തവവിരാമം എത്തുമ്പോൾ എൽഡിഎൽ കൊളസ്ട്രോൾ ഉയരുമ്പോൾ എച്ച്ഡിഎൽ കൊളസ്ട്രോൾ അളവ് കുറയുന്നു. അത് കൊണ്ട് തന്നെ സ്ത്രീകൾക്ക് ഉയർന്ന കൊളസ്ട്രോൾ അളവ് കൂടാം. ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം.

40 കഴിഞ്ഞ സ്ത്രീകളിൽ മോശം കൊളസ്ട്രോൾ കൂടുന്നതിന്റെ കാരണങ്ങൾ...

മോശം ഭക്ഷണക്രമം...

പൂരിത കൊഴുപ്പുകൾ, ട്രാൻസ് ഫാറ്റുകൾ, കൊളസ്ട്രോൾ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകും. കൊഴുപ്പുള്ള മാംസം, കൊഴുപ്പ് നിറഞ്ഞ പാലുൽപ്പന്നങ്ങൾ, വറുത്ത ഭക്ഷണങ്ങൾ, സംസ്കരിച്ച ലഘുഭക്ഷണങ്ങൾ തുടങ്ങിയ ഭക്ഷണങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പുകൾ കൂടുതലായിരിക്കും.

വ്യായാമമില്ലായ്മ...

ഉദാസീനമായ ജീവിതശൈലി നയിക്കുന്നത് ഉയർന്ന കൊളസ്ട്രോളിന് കാരണമാകും. പതിവായി വ്യായാമം ചെയ്യുന്നത് എച്ച്ഡിഎൽ കൊളസ്ട്രോൾ ("നല്ല" കൊളസ്ട്രോൾ) വർദ്ധിപ്പിക്കാനും എൽഡിഎൽ കൊളസ്ട്രോൾ ("മോശം" കൊളസ്ട്രോൾ) കുറയ്ക്കാനും സഹായിക്കുന്നു.

അമിതഭാരം...

അമിതവണ്ണമോ പൊണ്ണത്തടിയോ പലപ്പോഴും ഉയർന്ന കൊളസ്ട്രോൾ അളവുമായി ബന്ധപ്പെട്ടിരിക്കുന്നു. അമിതമായ ശരീരഭാരം കൊളസ്ട്രോൾ മെറ്റബോളിസത്തിൽ അസന്തുലിതാവസ്ഥ ഉണ്ടാക്കുകയും എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും.

പാരമ്പര്യം...

ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകുന്നതിന് പാരമ്പര്യം വലിയ പങ്കാണ് വഹിക്കുന്നത്. പാരമ്പര്യമായി ഉയർന്ന കൊളസ്ട്രോളോ ഹൃദ്രോഗമോ അലട്ടുന്നുണ്ടെങ്കിൽ മോശം കൊളസ്ട്രോളിന്റെ അളവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഹോർമോൺ മാറ്റങ്ങൾ...

ഹോർമോൺ മാറ്റങ്ങൾ സ്ത്രീകളിലെ കൊളസ്ട്രോളിനെ ബാധിക്കും. എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ ആരോഗ്യകരമായ അളവ് നിലനിർത്താൻ ഈസ്ട്രജൻ സഹായിക്കുന്നു. ആർത്തവവിരാമ സമയത്ത് അതിന്റെ കുറവ് എൽഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനും എച്ച്ഡിഎൽ കൊളസ്ട്രോൾ കുറയുന്നതിനും കാരണമാകും.

ക്യാന്‍സര്‍; ശരീരം മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങൾ...

 

Latest Videos
Follow Us:
Download App:
  • android
  • ios