പാഷൻ ഫ്രൂട്ട് ജ്യൂസ് കുടിച്ചാലുള്ള ​ഗുണങ്ങൾ

By Web TeamFirst Published Mar 1, 2019, 7:08 PM IST
Highlights

വിറ്റാമിന്‍ സി, റിബോഫ്ലാവിന്‍, വിറ്റാമിന്‍ ബി 2, കോപ്പര്‍ എന്നീ ധാതുക്കള്‍ പാഷൻ ഫ്രൂട്ടിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികള്‍ പാഷന്‍ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ബീറ്റാ കരോട്ടിന്‍ അഥവാ പ്രോ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നതാണ് ഇളം മഞ്ഞ, കടും ചുവപ്പ് നിറങ്ങളിലുള്ള പാഷന്‍ ഫ്രൂട്ട്. 

പാഷന്‍ ഫ്രൂട്ടിനെ അത്ര നിസാരമായി കാണേണ്ട. ധാരാളം പോഷക​ഗുണങ്ങളുള്ള ജ്യൂസുകളിലൊന്നാണ് പാഷൻ ഫ്രൂട്ട്.
കടുത്ത വേനലില്‍ വെന്തുരുകുന്ന ശരീരത്തിനും മനസിനും കുളിര്‍മ നല്‍കാന്‍ ഏറെ അനുയോജ്യമായ പഴമാണ് പാഷന്‍ ഫ്രൂട്ട്.വിറ്റാമിന്‍ സി, റിബോഫ്ലാവിന്‍, വിറ്റാമിന്‍ ബി 2, കോപ്പര്‍ എന്നീ ധാതുക്കള്‍ പാഷൻ ഫ്രൂട്ടിൽ ധാരാളം അടങ്ങിയിട്ടുണ്ട്.  

പ്രമേഹ രോഗികള്‍ പാഷന്‍ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാന്‍ സഹായിക്കുന്നു. മലബന്ധ പ്രശ്നം തടയാൻ ദിവസവും ഒരു കപ്പ് പാഷൻ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് ​ഗുണം ചെയ്യും. ബീറ്റാ കരോട്ടിന്‍ അഥവാ പ്രോ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നതാണ് ഇളം മഞ്ഞ, കടും ചുവപ്പ് നിറങ്ങളിലുള്ള പാഷന്‍ ഫ്രൂട്ട്.

ഈ ബീറ്റാ കരോട്ടിനുകള്‍ കരളിലെത്തുമ്പോള്‍ ആന്റി ഓക്സിഡന്റ് ആയി പ്രവർത്തിക്കുന്നു. ഇത് അർബുദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയെ ചെറുക്കുന്നു. കൂടാതെ ഉയർന്ന രക്ത സമ്മർദ്ദത്തെ അതി ജീവിക്കാനും സഹായിക്കുന്നു. ബീറ്റാ കരോട്ടിനുകള്‍ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചക്ക് സഹായിക്കുന്നു.

സന്ധിവാതം, വന്ധ്യത, വിഷാദം എന്നിവയെയും ചെറുക്കാന്‍ സഹായിക്കുന്നു. ശ്വാസ കോശ സംബന്ധമായ അസുഖങ്ങൾക്കും പാഷൻ ഫ്രൂട്ട് ജ്യൂസ് നല്ലൊരു മരുന്നാണെന്ന് പറയാം. ആസ്തമ രോഗ ലക്ഷണങ്ങളെ ഒരു പരിധി വരെ തടയാന്‍ പാഷന്‍ ഫ്രൂട്ട് ജ്യൂസിന് കഴിയും.

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ പാഷന്‍ ഫ്രൂട്ട് ജ്യൂസ് ശരീരത്തില്‍ ഒരു ആന്റി ഓക്സിഡന്റ് ആയാണ് പ്രവർത്തിക്കുന്നത്. ഇത് ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. വരണ്ട ചർമ്മമുള്ളവർ നിർബന്ധമായും കുടിക്കേണ്ട ഒന്നാണ് പാഷൻ ഫ്രൂട്ട് ജ്യൂസ്. ചർമ്മം കൂടുതൽ ലോലമാകാനും വരണ്ട ചർമ്മം അകറ്റാനും സഹായിക്കും. 


 

click me!