ദിവസവും ബാർലി വെള്ളം കുടിച്ചാൽ ഇത്രയും ഗുണങ്ങളോ?

By Web TeamFirst Published Feb 2, 2020, 2:50 PM IST
Highlights

ധാരാളം നാരുകള്‍ അടങ്ങിയ ബാർലി ശരീരത്തില്‍ നിന്നും വിഷാംശം പുറത്തു കളയാന്‍ സഹായിക്കുന്നു. ദഹനപ്രശ്‌നം അകറ്റുക, മലബന്ധം ഒഴിവാക്കുക എന്നിവയ്ക്ക് പുറമെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാനും ബാര്‍ലിയ്ക്ക് സാധിക്കും.

ദിവസവും ബാർലി വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ‌ ചെറുതൊന്നുമല്ല. കൊളസ്ട്രോൾ മുതൽ പ്രമേഹം പോലും നിയന്ത്രിക്കാനുള്ള കഴിവ് ബാർലിക്കുണ്ട്. ധാന്യങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒന്നാണ് ബാര്‍ലി. ഓട്‌സില്‍ കാണുന്ന ബീറ്റ ഗ്ലൂക്കാന്‍ ബാര്‍ലിയിലും അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകള്‍ അടങ്ങിയ ബാർലി ശരീരത്തില്‍ നിന്നും വിഷാംശം പുറത്തു കളയാന്‍ സഹായിക്കുന്നു. ബാർലി വെള്ളം കുടിച്ചാലുള്ള മറ്റ് ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം....

ഒന്ന്...

യൂറിനറി ഇന്‍ഫെക്ഷനുള്ള നല്ലൊരു പ്രതിവിധിയാണ് ബാര്‍ലി വെള്ളം. ഇത് അസുഖവും ഇതേത്തുടര്‍ന്നുള്ള അസ്വസ്ഥതകളും മാറ്റുന്നു. മൂത്രതടസം മാറ്റാനും കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ് ബാര്‍ലി.

രണ്ട്...

ദഹനപ്രശ്‌നം അകറ്റുക, മലബന്ധം ഒഴിവാക്കുക എന്നിവയ്ക്ക് പുറമെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാനും ബാര്‍ലിയ്ക്ക് സാധിക്കും. ഇന്‍സോലുബിള്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നത് കൊണ്ടു തന്നെ കൊളസ്‌ട്രോളിനുള്ള നല്ലൊരു പരിഹാരമാണിത്.

മൂന്ന്...

പ്രമേഹരോ​ഗികൾ ബാർലി വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ​സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

നാല്...

ഹൃദ്രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന ചീത്ത കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നത് ഒരു പരിധി വരെ തടയുവാന്‍ ഇന്‍സോല്യുബിള്‍ ഫൈബര്‍ അധികമായുള്ള ബാര്‍ലി വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.

 

click me!