
മഞ്ഞളിന്റെയും പാലിന്റെയും ഗുണങ്ങള്‍ പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. ആന്റിബയോട്ടിക് ഘടകങ്ങളാല്‍ സമ്പുഷ്ടമായ മഞ്ഞളും പാലും നമ്മുടെ ശരീരത്തെ നിരവധി രോഗങ്ങളില്‍ നിന്നും രക്ഷിക്കുന്നു. രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് മഞ്ഞള്‍ ചേര്‍ത്ത പാല് കുടിച്ചാല്‍ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ദഹനസംബന്ധമായ അസുഖങ്ങൾ എന്നിവ അകറ്റാൻ മഞ്ഞൾ പാൽ കുടിക്കുന്നത് വളരെ നല്ലതാണ്.
ഇതിലെ ആന്റി ഇന്‍ഫമേറ്ററി ഘടകമാണ് ഇതിന് ഈ മിശ്രിതത്തെ പ്രാപ്തമാക്കുന്നത്. ഡിഎന്‍എയെ തകര്‍ക്കുന്നതില്‍ നിന്ന് ഇത് അര്‍ബുദകോശങ്ങളെ തടയുന്നതിനെ കൂടാതെ കീമോത്തെറാപ്പിയുടെ പാര്‍ശ്വഫലങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു. മഞ്ഞള്‍പാല്‍ ഇളംചൂടില്‍ കുടിക്കുന്നത് ഉറക്കമില്ലായ്മക്കും പരിഹാരമാണ്.
ഉറങ്ങാന്‍ സഹായിക്കുന്ന അമിനോആസിഡ്, ട്രൈപ്‌റ്റോഫന്‍ എന്നിവയെ ശരീരത്തില്‍ ഉത്പാദിപ്പിക്കാന്‍ മഞ്ഞള്‍ ചേര്‍ത്ത പാലിന് ശേഷിയുണ്ട്. ചുമയും ജലദോഷവും മഞ്ഞള്‍ ചേര്‍ത്ത പാലിലുള്ള ആന്റിവൈറല്‍, ആന്റിബാക്റ്റീരിയല്‍ ഘടകങ്ങള്‍ ജലദോഷം, ചുമ പോലുള്ള സാധാരണ അസുഖങ്ങളെയും പ്രതിരോധിക്കുന്നതാണ്.
തൊണ്ടവേദനയ്ക്കും മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുകവഴി ആശ്വാസം ലഭിക്കും. മിക്ക സ്ത്രീകളിലും കണ്ടുവരുന്ന ആര്‍ത്തവേദനയ്ക്ക് മഞ്ഞള്‍പാല്‍ ഒരുത്തമ ഔഷധമാണ്. ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുക വഴി ഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam