ക്യാൻസർ ബാധിച്ചവർ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ; പഠനം പറയുന്നത്

By Web TeamFirst Published Jun 7, 2019, 6:09 PM IST
Highlights

ക്യാൻസർ ബാധിച്ചവർ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കൂടുതൽ കാലം ജീവിക്കാൻ സഹായിച്ചേക്കുമെന്ന് പഠനം. കുറഞ്ഞത് മൂന്ന് വർഷമെങ്കിലും കഴിക്കണമെന്ന് പഠനത്തിൽ പറയുന്നു. അമേരിക്കയിലെ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പഠനം നടത്തുകയായിരുന്നു.

 വിറ്റാമിൻ ഡി ​അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് എല്ലുകൾ ബലമുള്ളതാക്കാനും സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു."ക്യാൻസർ‌ ബാധിച്ചവരിൽ മരണത്തിന്റെ സാധ്യത കുറയ്ക്കുന്നതിന് വിറ്റാമിൻ ഡി വലിയ പ്രാധാന്യം നൽകുന്നുവെന്ന് മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ തരെക് ഹെയ്ക്കൽ പറഞ്ഞു. 

79,000 രോഗികളിൽ പഠനം നടത്തിയപ്പോഴാണ് ഈ കണ്ടെത്തൽ. സാല്‍മണ്‍ ഫിഷ്‌, കൂണുകള്‍, പാല്‍, മുട്ട, ധാന്യങ്ങളും പയര്‍ വര്‍ഗ്ഗങ്ങളും എന്നി ഭക്ഷണങ്ങളിൽ ധാരാളം വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഡിയുടെ കുറവ് ഉണ്ടെങ്കിൽ എല്ലിന് തേയ്മാനം, മാനസിക സമ്മർദ്ദം, നടുവേദന എന്നിവ ഉണ്ടാകാം. 

click me!