
ബിരിയാണിയിലും കറികളിലും മറ്റും ഉപയോഗിച്ച് വരുന്ന പുതിന അവിടെ മാത്രം ഒതുക്കപ്പെടേണ്ട ആളല്ല. ആന്റി സെപ്റ്റിക് ഗുണങ്ങളോട് കൂടിയ പുതിന വയറിന്റെ അസ്വസ്ഥതകൾക്കു പേരുകേട്ട ഒഷധമാണ്. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ പുതിനയ്ക്ക് കാൻസർ ഉൾപ്പെടെ പല രോഗങ്ങളെയും ചെറുക്കാനുള്ള കഴിവുണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ദിവസവും പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു... എന്തൊക്കെയാണെന്ന് അറിയാം...
ഒന്ന്...
വായ്‌നാറ്റം നീക്കാനും മോണയിലെ രക്തസ്രാവം സുഖപ്പെടുത്താനും പൊതുവായ വായ ശുചിത്വം വര്‍ദ്ധിപ്പിക്കാനും പുതിനയിലെ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ സഹായിക്കുന്നു. രാവിലെ ഒരു കപ്പ് ചൂടുള്ള പുതിന വെള്ളം കുടിക്കുന്നത് വായിലെ ബാക്ടീരിയകളെ ഇല്ലാതാക്കുകയും വായ്‌നാറ്റം കുറയ്ക്കുകയും ചെയ്യും.
രണ്ട്...
ദഹനക്കേട്, മലബന്ധം തുടങ്ങിയ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ പുതിനയിലെ ഗുണങ്ങള്‍ സഹായിക്കുന്നു. ദഹനനാളത്തിലൂടെ ഭക്ഷണം എളുപ്പത്തിലും വേഗത്തിലും കടന്നുപോകാന്‍ പുതിന സഹായിക്കുന്നു.
മൂന്ന്...
മുഖക്കുരു, പാടുകള്‍ തുടങ്ങിയ ചര്‍മ്മപ്രശ്‌നങ്ങളെ ഒരു പരിധി വരെ കുറയ്ക്കാൻ മികച്ചതാണ് പുതിന. പുതിനയിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ശരീരത്തെ ശുദ്ധീകരിക്കുകയും ദോഷകരമായി ബാക്ടീരിയകളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പുതിന ഫേസ് പാക്കായി ഉപയോഗിക്കുന്നതും ഗുണം ചെയ്യും. രാവിലെ പുതിന വെള്ളം കഴിക്കുന്നത് വിഷാംശം ഇല്ലാതാക്കാനും ആരോഗ്യകരമായതും ഇളം നിറമുള്ള ചര്‍മ്മം നല്‍കുന്നതിനും സഹായിക്കുന്നു.
നാല്...
പതിവായി പുതിന വെള്ളം കുടിക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്നു. സമ്മര്‍ദ്ദത്തെയും ഉത്കണ്ഠയെയും മറികടക്കാനും ഇത് സഹായിക്കും.
അഞ്ച്...
പുതിനയില്‍ അടങ്ങിയിരിക്കുന്ന ദഹന എന്‍സൈമുകള്‍ ദഹന പ്രശ്‌നങ്ങളെ മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഈ എന്‍സൈമുകള്‍ പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യാനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഒരു നല്ല മെറ്റബോളിസം ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യകരമായ ചര്‍മ്മത്തിനും തേനും നാരങ്ങ നീരും ചേര്‍ത്ത് പുതിന വെള്ളം കഴിക്കാം. തലവേദന ഒഴിവാക്കാനും ഈ പാനീയം സഹായിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam