
ഓക്‌സ്ഫഡ് സര്‍വകലാശാല അസ്ട്രാസെനകയുമായി ചേര്‍ന്ന് വികസിപ്പിച്ച കൊവിഡ് വാക്‌സീന്‍ കുട്ടികളില്‍ പരീക്ഷിക്കും. ഏഴിനും 17നും ഇടയില്‍ പ്രായമുള്ളവരിലാണ് വാക്‌സീന്‍ പരീക്ഷണം നടത്തുക.
കുട്ടികളില്‍ വാക്‌സീന്‍ ഫലപ്രദമാണോ എന്നറിയാനാണ് ഇടക്കാല പരീക്ഷണം നടത്തുന്നതെന്ന് സര്‍വകലശാല പ്രസ്താവനയില്‍ വ്യക്തമാക്കി.
300 വോളന്റിയര്‍ക്ക് ആദ്യഘട്ടത്തില്‍ കുത്തിവയ്പ്പ് നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സര്‍വകലാശാല പറഞ്ഞു. കുത്തിവയ്പ്പ് ഈ മാസത്തില്‍ ആരംഭിച്ചേക്കുമെന്നാണ് സൂചന.
വാക്‌സീന്റെ സുരക്ഷയും രോഗ പ്രതിരോധ ശേഷിയുമാണ് പഠന വിധേയമാക്കുക. ആസ്ട്രാസെനെക്കയുടെ കൊവിഡ് വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
കൊവിഡാന്തര ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമാകുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam