ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നതിന്റെ ആരോ​ഗ്യ ഗുണങ്ങൾ

Published : Aug 23, 2022, 10:03 PM ISTUpdated : Aug 23, 2022, 10:12 PM IST
ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നതിന്റെ ആരോ​ഗ്യ ഗുണങ്ങൾ

Synopsis

നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും ചുളിവുകൾ, പാടുകൾ എന്നിവ തടയാനും ചർമ്മത്തെ ശുദ്ധീകരിക്കുകയും വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്തുകൊണ്ട് ശുദ്ധവും തിളങ്ങുന്നതുമായ ചർമ്മം ചർമ്മത്തിന് സഹായിക്കുന്നു.

ചൂടുള്ള ചെറുനാരങ്ങ വെള്ളം ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് പതിവായി കുടിക്കുന്നതിലൂടെ  പല രോഗങ്ങളും ഒഴിവാക്കാനാകും. എല്ലാ ദിവസവും രാവിലെ ഒരു കപ്പ് ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും പ്രകൃതിദത്തവുമായ മാർഗ്ഗമാണ്. ശരീരത്തിലെ ടോക്‌സിനുകൾ പുറന്തള്ളാൻ വെള്ളം സഹായിക്കുന്നു. ഇത് മുടിയുടെയും ചർമ്മത്തിന്റെയും ഈർപ്പം നിലനിർത്താനും സഹായിക്കുന്നു.  

നാരങ്ങ നീര് വെള്ളത്തിൽ ചേർക്കുമ്പോൾ അതിന്റെ ഗുണങ്ങൾ പല മടങ്ങ് വർദ്ധിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. ഉറങ്ങുന്നതിനു തൊട്ടുമുമ്പ് ഒരു ഗ്ലാസ് ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. മാത്രമല്ല, ഇത് ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

നാരങ്ങാനീരിൽ അടങ്ങിയിരിക്കുന്ന ധാതുക്കളും വിറ്റാമിനുകളും ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു.

പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടം കൂടിയാണ് നാരങ്ങ. ഇത് നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും പേശികളെ വളർത്താനും ശരീരത്തെ കാർബോഹൈഡ്രേറ്റ് നശിപ്പിക്കാനും ഉപയോഗിക്കാനും സഹായിക്കുന്നു.
ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് വായ്നാറ്റം അകറ്റുന്നതിന് ​സഹായകമാണ്. ഇത് ദുർഗന്ധത്തിൽ നിന്ന് വായ വൃത്തിയാക്കാനും ഇതിന് കാരണമാകുന്ന ദോഷകരമായ അണുക്കളെ നശിപ്പിക്കാനും സഹായിക്കുന്നു.. 

നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കും. ഇതുകൂടാതെ, നാരങ്ങാനീരിനൊപ്പം കഴിക്കുന്ന വെള്ളത്തിന്റെ അളവും കല്ലുകൾ എളുപ്പത്തിൽ പുറന്തള്ളാൻ സഹായിക്കുന്നു.
നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ മികച്ചതാണ്. 

നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും ചുളിവുകൾ, പാടുകൾ എന്നിവ തടയാനും ചർമ്മത്തെ ശുദ്ധീകരിക്കുകയും വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്തുകൊണ്ട് ശുദ്ധവും തിളങ്ങുന്നതുമായ ചർമ്മത്തിന് സഹായിക്കുന്നു.

തക്കാളിപ്പനിക്ക് കൊവിഡ് 19, മങ്കിപോക്സ്, ഡെങ്കിപ്പനി എന്നിവയുമായി ബന്ധമില്ലെന്ന് ആരോഗ്യ മന്ത്രാലയം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അനീമിയ : ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട 6 ദൈനംദിന ശീലങ്ങൾ