
വെറും വയറ്റിൽ വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല. പ്രഭാത ഭക്ഷണത്തിന് മുമ്പായി വെള്ളം കുടിക്കുമ്പോൾ ആമാശയത്തിന് പൂർണ്ണത നൽകാൻ സഹായിക്കുന്നു. അതുപോലെ തന്നെ ശരീരത്തിലെ കലോറികളെ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. പ്രഭാത ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ കലോറിയെ 13 ശതമാനം വരെ കുറയ്ക്കുന്നതായി ചില പഠനങ്ങൾ വ്യക്തമാക്കുന്നു. വെള്ളം കുടിച്ച് ദിവസം തുടങ്ങിയാലുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം...
മാനസികാരോഗ്യം വർദ്ധിപ്പിക്കാം...
വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് വഴി മാനസികാരോഗ്യം വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുമ്പോൾ ഇത് നിങ്ങളുടെ ശാരീരിക പ്രവർത്തനങ്ങളെ മാത്രമല്ല ബാധിക്കുന്നത്. തലച്ചോറുമായി ബന്ധപ്പെട്ട ജാഗ്രത, ഏകാഗ്രത, ഓർമ ശക്തി എന്നിവയെയെല്ലാം ഉത്തേജിപ്പിക്കാൻ രാവിലെ വെള്ളം കുടിക്കുന്നത് വളരെയധികം സഹായിക്കും.
ചർമ്മത്തെ സംരക്ഷിക്കുന്നു...
രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുമ്പോൾ ശരീരത്തിന് വിഷവസ്തുക്കളെ പുറന്തള്ളാനുള്ള പ്രത്യേക കഴിവ് ലഭിക്കുന്നു. ഇതുവഴി ചർമ്മത്തെ ആരോഗ്യ പൂർണ്ണമായും തിളക്കമുള്ളതായും നിലനിർത്താൻ സാധിക്കുന്നു. ഇത് മുഖക്കുരുവിനെ കുറയ്ക്കുകയും ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്ത് സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ശരീരഭാരം കുറയ്ക്കാം...
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. അതിരാവിലെ വെള്ളം കുടിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ മികച്ച രീതിയിലാക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.വെള്ളം കുടിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കും.
വയറിനെ ശുദ്ധീകരിക്കുന്നു...
ദിവസവും വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ദഹനനാളിയെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു. ധാരാളം വെള്ളം കുടിക്കുമ്പോൾ അതു പുറത്ത് കളയാനുള്ള ത്വര ശരീരത്തിനുണ്ടാകും. ഇങ്ങനെ ദിനവും ചെയ്യുകയാണെങ്കിൽ വയർ ശുദ്ധീകരണം സ്വാഭാവികമായും സംഭവിക്കും.
കൊവിഡ് രോഗികളുടെ മാനസികാരോഗ്യം ശ്രദ്ധിക്കണമെന്ന് ഗവേഷകര്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam