
ആരോഗ്യകരമായ ജീവിതത്തിന് വെള്ളം വളരെ പ്രധാനമാണ്. ജലത്തിന്റെ അഭാവം ശരീരത്തിൽ പല രോഗങ്ങൾക്കും കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇളം ചൂട് വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നു. രാവിലെ വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നു.
മറ്റൊരു തരത്തിൽ പറഞ്ഞാൽ രാവിലെ ചൂടുവെള്ളം കുടിക്കുന്നത് ഭാരം നിയന്ത്രിക്കാൻ സഹായിക്കും. ഇനി ഈ ഇളം ചൂടു വെള്ളത്തിൽ ഒരു നാരങ്ങ കൂടി പിഴിഞ്ഞാൽ അത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയും കരളിന്റെ പ്രവർത്തനം മികച്ചതാക്കുകയും ചെയ്യുന്നു.
മാത്രമല്ല ഇത് ശരീരത്തിലെ രക്തചംക്രമണം വർദ്ധിപ്പിക്കും. ഇടയ്ക്കിടെയുള്ള അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.രാവിലെ ചൂടുള്ള വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ മികച്ചതാക്കുന്നു. ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് ആമാശയത്തെ നന്നായി വൃത്തിയാക്കുകയും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുകയും ചെയ്യുന്നു. ഈ രീതിയിൽ ഇളം ചൂടുള്ള വെള്ളം ശരീരത്തിന് സ്വാഭാവിക ഡിറ്റോക്സായി പ്രവർത്തിക്കുന്നു.
മലബന്ധത്തിന്റെ പ്രശ്നത്തെയും നീക്കംചെയ്യാൻ ഇളം ചൂട് വെള്ളം സഹായകമാണ്. ശരീരഭാരം കുറയ്ക്കാനും ആനുപാതികമായി നിലനിർത്താനും മലബന്ധം, വയറ് വീർക്കൽ എന്നിവ ഒഴിവാക്കാനും ചർമ്മത്തെ ശുദ്ധമായി നിലനിർത്താനും ആഗ്രഹിക്കുന്നെങ്കിൽ രാവിലെ ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് എല്ലാ വിധത്തിലും നിങ്ങൾക്ക് നല്ലതാണെന്നും ആയുർവേദ ഡോക്ടറായ ദിക്സ ഭവ്സർ പറഞ്ഞു.
Read more മുഖകാന്തി കൂട്ടാൻ പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam