മല്ലി വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​​ഗുണങ്ങൾ ചെറുതൊന്നുമല്ല

By Web TeamFirst Published Jul 19, 2020, 7:45 PM IST
Highlights

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറച്ച് ഇൻസുലിന്റെ അളവ് നിയന്ത്രിക്കാൻ മല്ലി സഹായിക്കും. മല്ലി, വെള്ളത്തിൽ കുതിർത്ത് ഒരു രാത്രി വച്ച ശേഷം പിറ്റേന്ന് ആ വെള്ളം കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു. 

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് മല്ലി. മല്ലിയിൽ അയൺ, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, തയാമിൻ, നിയാസിൻ, കരോട്ടിൻ ഇവയും ചെറിയ അളവിലെങ്കിലും മല്ലിയിൽ ഉണ്ട്. പച്ച മല്ലിയും മല്ലി വറുത്തുപൊടിയാക്കിയും നാം കറികളിൽ ഉപയോഗിക്കാറുണ്ട്. മല്ലി ഇട്ട് തിളപ്പിച്ച വെള്ളവും നമുക്ക് ശീലമാണ്. 
മല്ലി വെള്ളം കുടിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറച്ച് ഇൻസുലിന്റെ അളവ് നിയന്ത്രിക്കാൻ മല്ലി വെള്ളം സഹായിക്കും. മല്ലി, വെള്ളത്തിൽ കുതിർത്ത് ഒരു രാത്രി വച്ച ശേഷം പിറ്റേന്ന് ആ വെള്ളം കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു. 

രണ്ട്...

വിളർച്ച ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറയുമ്പോഴാണ് വിളർച്ച ഉണ്ടാകുന്നത്. ക്ഷീണം, ഹൃദയമിടിപ്പ് കൂടുക, ശ്വാസം എടുക്കാൻ പ്രയാസം നേരിടുക, ഓർമക്കുറവ് ഇവയെല്ലാം ഇരുമ്പിന്റെ അംശം കുറയുമ്പോൾ ഉണ്ടാകാം. മല്ലിയിട്ട വെള്ളം കുടിക്കുന്നത് വിളർച്ച അകറ്റാൻ സഹായിക്കും. 

മൂന്ന്..

ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് മല്ലി. ഇത് ശരീരത്തിലെ വീക്കത്തിനെതിരെ പോരാടുന്നതിന് സഹായിക്കുന്നു. കാൻസർ കോശങ്ങളുടെ വളർച്ചയെ മന്ദഗതിയിലാക്കാൻ മല്ലി ഏറെ ​ഗുണം ചെയ്യും. 

നാല്...

ദിവസവും രാവിലെ വെറും വയറ്റിൽ മല്ലിയിട്ട വെള്ളം കുടിക്കുന്നത് രോ​ഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. 'ഇമ്മ്യൂണിറ്റി ബൂസ്റ്റർ ​ഡ്രിങ്ക്' ആണെന്ന് തന്നെ പറയാം. 

രാത്രി ഭക്ഷണം നേരത്തെ കഴിക്കുന്നതാണ് നല്ലത്, കാരണം ...
 

click me!