രാത്രി ഭക്ഷണം വെെകി കഴിക്കുന്നത് പൊതുവേ ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് പറയാറുണ്ട്. ഇത് പലതരം രോഗങ്ങള്‍ക്കും കാരണമാകും. രാത്രി ഭക്ഷണം വൈകി കഴിക്കുന്നത് ശരീരഭാരം വർദ്ധിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിനും കാരണമാകുമെന്ന് എൻഡോക്രൈൻ സൊസൈറ്റിയുടെ ജേണൽ ഓഫ് ക്ലിനിക്കൽ എൻ‌ഡോക്രൈനോളജി & മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. രാത്രി വെെകി ഭക്ഷണം കഴിക്കുന്നവർ വൈകി ഉറങ്ങുന്നതിന് കാരണമാകുന്നു. അത് കൂടാതെ, ദഹനസംബന്ധമായ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. 

അമിതവണ്ണം പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് കൂടുതൽ നല്ലതെന്ന് വിദ​ഗ്ധർ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും. 

രാത്രിയിൽ വൈകി ഭക്ഷണം കഴിക്കുന്നവർ കൂടുതൽ കലോറിയുള്ള ഭക്ഷണം കഴിക്കുന്നതായി കണ്ട് വരുന്നു. ആവശ്യമുള്ളതിനേക്കാൾ കൂടുതൽ കലോറി ശരീരത്തിലെത്തുന്നത് ഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകും.

‌രാത്രി ഭക്ഷണം നേരത്തെ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു. ഭക്ഷണത്തിന്റെ സമയം ഉപാപചയ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നു. ഭക്ഷണം നേരത്തേ കഴിക്കുന്നത് ഭാരം കുറയ്ക്കുകയും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഭക്ഷണം കഴിച്ചു, ഇനി കുറച്ച് വെള്ളം കുടിച്ചാലോ? വൈറലായി പെരുമ്പാമ്പിന്‍റെ വീഡിയോ...