Health Benefits of Oats : ദിവസവും ഓട്‌സ് കഴിച്ചാൽ ഗുണങ്ങൾ പലതാണ്

Published : Jul 06, 2022, 03:23 PM ISTUpdated : Jul 06, 2022, 03:44 PM IST
Health Benefits of Oats : ദിവസവും ഓട്‌സ് കഴിച്ചാൽ ഗുണങ്ങൾ പലതാണ്

Synopsis

'ഓട്‌സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഈ ലയിക്കുന്ന നാരുകൾ ഗ്ലൂക്കോസ് ആഗിരണം കുറയ്ക്കാനും സഹായിക്കുന്നു. ഓട്‌സിൽ അടങ്ങിയിരിക്കുന്ന ബീറ്റാ ഗ്ലൂക്കൻ കൊഴുപ്പ് കുറയ്ക്കാൻ സ​​ഹായകമാണ്...'- പോഷകാഹാര വിദഗ്ധ ഗാർഗി ശർമ്മ പറഞ്ഞു.

ഏത് പ്രായക്കാർക്കും കഴിക്കാവുന്ന ഭക്ഷണമാണ് ഓട്സ്. എല്ലുകളുടെ വളർച്ചയ്‌ക്ക്‌ സഹായകരമായ വിറ്റാമിൻ ബി കൂടിയ തോതിൽ ഓട്‌സിൽ അടങ്ങിയിട്ടുണ്ട്‌. ​ഗോതമ്പിൽ അടങ്ങിയിട്ടുള്ളതിനെക്കാളും കാത്സ്യം, പ്രോട്ടീൻ, ഇരുമ്പ്‌, സിങ്ക്‌, തയാമിൻ, വിറ്റാമിൻ ഇ എന്നിവ ഓട്‌സിൽ അടങ്ങിയിട്ടുണ്ട്‌. ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർക്ക് അനുയോജ്യമായ ഭക്ഷണമാണ് ഓട്‌സ്. അമിതമായ കൊളസ്‌ട്രോൾ ധമനികളുടെ ഭിത്തിയിൽ വരുകയും അവയെ തടയുകയും ചെയ്യുന്നു.

'ഓട്‌സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഈ ലയിക്കുന്ന നാരുകൾ ഗ്ലൂക്കോസ് ആഗിരണം കുറയ്ക്കാനും സഹായിക്കുന്നു. ഓട്‌സിൽ അടങ്ങിയിരിക്കുന്ന ബീറ്റാ ഗ്ലൂക്കൻ കൊഴുപ്പ് കുറയ്ക്കാൻ സ​​ഹായകമാണ്...' - പോഷകാഹാര വിദഗ്ധ ഗാർഗി ശർമ്മ പറഞ്ഞു.

ഉയർന്ന രക്തസമ്മർദ്ദത്തെ അടിച്ചമർത്താൻ അറിയപ്പെടുന്ന അവെനൻത്രമൈഡുകൾ എന്ന ആന്റിഓക്‌സിഡന്റുകളാൽ ഓട്‌സിൽ സമ്പന്നമാണ്. ഇത് രക്തക്കുഴലുകളിലൂടെ രക്തത്തിന്റെ സുഗമമായ ചലനത്തിന് സഹായിക്കുന്നു.

കുറഞ്ഞ കലോറി ഓട്‌സിൽ അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകൾ ഭക്ഷണത്തെ വേഗത്തിൽ വിഘടിപ്പിക്കുന്നു. ഇത് അവയുടെ ദഹനത്തെ എളുപ്പമാക്കുന്നു. ഈ പ്രക്രിയയിൽ അധിക കലോറി നഷ്ടപ്പെടുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ ഇടയാക്കുന്നു. ബീറ്റാ ഗ്ലൂക്കൻ സംയുക്തം ചോളിസിസ്റ്റോകിനിൻ എന്ന വിശപ്പിനെ പ്രതിരോധിക്കുന്ന ഹോർമോണിനെ ഉത്പാദിപ്പിക്കുന്നു. 

100 ഗ്രാം ഓട്‌സിൽ 16.9 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കാൻ സഹായകമാണ്. ഓട്‌സിന്റെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മൂക്കിന്റെയും തൊണ്ടയുടെയും ശ്വാസനാളത്തിന്റെ വീക്കവും ജ്വലനവും കുറയ്ക്കുന്നു. ഇത് മികച്ച ശ്വസനത്തിനും ശ്വസനവ്യവസ്ഥയുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനും ഫലപ്രദമാണ്. ഓട്‌സിലെ അയേൺ, വൈറ്റമിൻ ബി, ഇ, സെലേനിയം, സിങ്ക് എന്നിവ ശരീരത്തിന് പോഷകങ്ങൾ നൽകുകയും ഓർമശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

Read more  സെര്‍വിക്കല്‍ ക്യാന്‍സര്‍; അവ​ഗണിക്കരുത് ഈ ലക്ഷണങ്ങൾ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന 6 ലക്ഷണങ്ങൾ
റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!