കട്ട താടി എന്നത് പല യുവാക്കളുടെയും സ്വപ്നമായി മാറിയിരിക്കുകയാണ്. എന്ത് വില കൊടുത്തും എത്ര പരിശ്രമിച്ചിട്ടായാലും താടി വളർത്താൻ ശ്രമിക്കുന്ന നിരവധി ചെറുപ്പക്കാരുണ്ട്. തടി വളർത്തുന്നത് കൊണ്ട് ചില ആരോഗ്യഗുണങ്ങളുണ്ടെന്ന് ടിക് ടോക്ക് താരവും എൻഎച്ച്എസ് ഡോക്ടറുമായ ഡോ. കരൺ രാജൻ പറയുന്നു. ക്ലീൻ ഷേവ് ചെയ്തവരിൽ എംആർഎസ്എ (MRSA) വഹിക്കാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് ഡോ. കരൺ പറഞ്ഞു.
ഷേവിംഗ് 'MRSA സൂപ്പർ ബഗ്' എന്ന അണുബാധയ്ക്ക് കാരണമാകാം. ബാക്ടീരിയകൾക്ക് അനുയോജ്യമായ പ്രജനന കേന്ദ്രമായ മൈക്രോ അബ്രസിഷനുകൾ സൃഷ്ടിക്കുന്നതിനാലാകാം ഇതെന്നും അദ്ദേഹം പറഞ്ഞു. MRSA ഒരു ബാക്ടീരിയ സൂപ്പർബഗ്ഗാണ്. ഇത് സാധാരണയായി ചർമ്മത്തിലും മൂക്കിലും തൊണ്ടയിലും ഉള്ളിൽ വഹിക്കുന്നു. ഇത് ചർമ്മത്തിൽ നേരിയ അണുബാധയ്ക്ക് കാരണമാകും.
ഡോക്‌ടർ പറയുന്നതനുസരിച്ച്, താടി വളർത്തുന്നത് വാർദ്ധക്യം, സൂര്യപ്രകാശം എന്നിവയ്‌ക്കെതിരായ സംരക്ഷണം നൽകുന്നു എന്നാണ്. താടി വളർത്തുന്നത് മുഖത്ത് സൂര്യാഘാതം തടയാനും അൾട്രാവയലറ്റ് രശ്മികളുടെ 90 മുതൽ 95 ശതമാനം വരെ തടയുന്നതിലൂടെ ചർമ്മ കാൻസറിനുള്ള സാധ്യത കുറയ്ക്കാനും കഴിയുമെന്ന് സതേൺ ക്വീൻസ്‌ലൻഡ് സർവകലാശാല നടത്തിയ പഠനത്തിൽ പറയുന്നു.
കൊറോണ വൈറസ് ചിലരില്‍ ഏഴ് മാസങ്ങള്‍ക്കപ്പുറവും സജീവമെന്ന് പഠനം