ബോധം വന്നപ്പോൾ ലിംഗമില്ല; കഞ്ചാവടിച്ച് കിളിപോയ യുവാവിന് സംഭവിച്ചത്...

Web Desk   | Asianet News
Published : Feb 01, 2022, 12:11 PM ISTUpdated : Feb 01, 2022, 12:15 PM IST
ബോധം വന്നപ്പോൾ ലിംഗമില്ല; കഞ്ചാവടിച്ച് കിളിപോയ യുവാവിന് സംഭവിച്ചത്...

Synopsis

യുവാവ് ആശുപത്രിയിൽ എത്തിയപ്പോൾ ലിം​ഗം പൂർണമായും മുറിച്ചുമാറ്റിയ നിലയിലായിരുന്നു. ഛേദിക്കപ്പെട്ട ഭാഗം ഉറുമ്പുകൾ കടിച്ചിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. 

കഞ്ചാവ് ഉപയോഗിച്ചതിന് ശേഷം യുവാവ് കത്രിക ഉപയോഗിച്ച് സ്വന്തം ലിംഗം മുറിച്ചുമാറ്റി. 23 കാരനായ തായ്‌ലൻഡ് യുവാവ് രണ്ട് വർഷത്തോളമായി കഞ്ചാവ് ഉപയോഗിച്ച് വരുന്നു. ജേണൽ ഓഫ് മെഡിക്കൽ കേസ് റിപ്പോർട്ടിൽ ​ഗവേഷണം പ്രസിദ്ധീകരിച്ചു.

രണ്ട് ​ഗ്രാം കഞ്ചാവ് ഉപയോ​ഗിച്ച യുവാവിന് ഒരു മണിക്കൂറിനു ശേഷം ലൈംഗികമായി ഉത്തേജിപ്പിക്കാതെ തന്നെ തുടർച്ചയായി രണ്ട് മണിക്കൂർ നേരത്തോളം ലിംഗോദ്ധാരണമുണ്ടായി. അതിന് ശേഷം ലിംഗത്തിന് യുവാവിന് കഠിനമായ വേദന അനുഭവപ്പെട്ടു.

വേദന മാറാൻ കത്രിക ഉപയോഗിച്ച് ലിംഗത്തിന്റെ തൊലി പലതവണ മുറിച്ച് മാറ്റാൻ അദ്ദേഹം ശ്രമിച്ചു. എന്നാൽ പിന്നീട് യുവാവ് ലിംഗം പൂർണ്ണമായും ഛേദിക്കുകയായിരുന്നു. രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും രക്തസ്രാവം നിലയ്ക്കാത്തതിനെ തുടർന്ന് യുവാവ് ആശുപത്രിയിലേക്ക് പോയി. 

യുവാവ് ആശുപത്രിയിൽ എത്തിയപ്പോൾ ലിം​ഗം പൂർണമായും മുറിച്ചുമാറ്റിയ നിലയിലായിരുന്നു. ഛേദിക്കപ്പെട്ട ഭാഗം ഉറുമ്പുകൾ കടിച്ചിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. ഇതൊരു അപൂർവ്വ കേസാണെന്നാണ് കഞ്ചാവ് ഉപയോഗം സൈക്കോസിസ് ഉൾപ്പെടെ നിരവധി പ്രതികൂല ഫലങ്ങൾ കാണിക്കുന്നുവെന്നും ​ഗവേഷണത്തിൽ പറയുന്നു.

കഞ്ചാവ് മൂലമുണ്ടാകുന്ന മാനസികരോഗം കഞ്ചാവിന്റെ പ്രതികൂല ഫലമാണ്. ഇത് അപ്രതീക്ഷിതമായ സ്വയം മുറിവേൽപ്പിക്കുന്നതിന് കാരണമാകുമെന്നും എമർജൻസി മെഡിസിൻ ഡിപ്പാർട്ട്‌മെന്റിലെ ​ഗവേഷകൻ നന്തനൻ ജെങ്‌സുബ്‌സന്ത് പറഞ്ഞു.

Read more കൊവിഡ് ബാധിച്ചതിന് ശേഷം ലിംഗം 1.5 ഇഞ്ച് ചുരുങ്ങിയെന്ന വാദവുമായി യുവാവ്


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ