ദിവസവും ബദാം മില്‍ക്ക് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയൂ...

Published : Oct 17, 2023, 03:25 PM IST
ദിവസവും ബദാം മില്‍ക്ക് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയൂ...

Synopsis

ആരോഗ്യകരമായ പാനീയമെന്ന പേരില്‍ അറിയപ്പെടുന്ന ബദാം മില്‍ക്ക് നിങ്ങള്‍ ദിവസവും കഴിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ചില ആരോഗ്യഗുണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

നമ്മള്‍ എന്ത് ഭക്ഷണമാണോ കഴിക്കുന്നത്- അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. അതിനാല്‍ തന്നെ ആരോഗ്യകരമായ ഭക്ഷണരീതി പാലിക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്. 

ഇവിടെയിതാ ആരോഗ്യകരമായ പാനീയമെന്ന പേരില്‍ അറിയപ്പെടുന്ന ബദാം മില്‍ക്ക് നിങ്ങള്‍ ദിവസവും കഴിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ചില ആരോഗ്യഗുണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ധാരാളം പോഷകങ്ങളാല്‍ സമ്പന്നമാണ് ബദാം മില്‍ക്ക്. കാത്സ്യം, വൈറ്റമിൻ-ഇ, ഒമേഗ-3 ഫാറ്റി ആസിഡ്സ് എന്നിങ്ങനെ നമുക്ക് പലവിധത്തില്‍ ആവശ്യമായ പല ഘടകങ്ങളുടെയും സ്രോതസാണ് ബദാം മില്‍ക്ക്. 

രണ്ട്...

ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ് ബദാം മില്‍ക്ക്. ഇതിലടങ്ങിയിരിക്കുന്ന സാച്വറേറ്റഡ് ഫാറ്റ്, കൊളസ്ട്രോള്‍ എന്നിവയാണ് ഹൃദയത്തിന് ഗുണകരമായി വരുന്നത്. 

മൂന്ന്...

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ച് അവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു പാനീയം കൂടിയാണിത്. ആരോഗ്യകരമായ കൊഴുപ്പുള്ളതിനാലും കലോറി കുറവായതിനാലുമാണ് ഇത് വണ്ണം കുറയ്ക്കുന്നവര്‍ക്ക് അനുയോജ്യമായ പാനീയമാകുന്നത്. 

നാല്...

എല്ലുകളുടെ ആരോഗ്യം ബലപ്പെടുത്തുന്നതിനും ബദാം മില്‍ക്ക് ഏറെ സഹായകമാണ്. കാത്സ്യം, വൈറ്റമിൻ -ഡി എന്നിവയാല്‍ സമ്പന്നമായതിനാലാണ് ഇത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണകരമാകുന്നത്. എല്ലുകള്‍ക്കൊപ്പം തന്നെ പേശികളുടെ ബലത്തിനും ബദാം മില്‍ക്ക് ഏറെ നല്ലതാണ്. 

അഞ്ച്..

ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ബദാം മില്‍ക്ക് നല്ലതാണ്. വൈറ്റമിൻ-ഇയാല്‍ സമ്പന്നമാണ് എന്നതിനാലാണ് ബദാം മില്‍ക്ക് ചര്‍മ്മത്തിന് ഗുണകരമാകുന്നത്. 

ആറ്...

ദഹനപ്രശ്നങ്ങള്‍ ലഘൂകരിക്കാനും ദഹനം കൂട്ടാനുമെല്ലാം ബദാം മില്‍ക്ക് സഹായിക്കുന്നു. 

ഏഴ്...

തലച്ചോറിന്‍റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുമെല്ലാം ബദാം മില്‍ക്ക് സഹായിക്കുന്നു. ഒമേഗ-3 ഫാറ്റി ആസിഡ്സ് ആണ് തലച്ചോറിന് ഗുണകരമാകുന്നത്. ഇതിന് പുറമെ ബദാം മില്‍ക്കിലുള്ള വൈറ്റമിൻ-ഇയാണ് പ്രതിരോധശേഷി വര്‍ധിപ്പിക്കാൻ സഹായിക്കുന്നത്. 

Also Read:- കഴുത്തിന് പിന്നില്‍ ഇങ്ങനെ മുഴയുണ്ടോ? അറിയാം ഇതെക്കുറിച്ച് കൂടുതലായി...

ഏഷ്യാനെറ്റ് ന്യൂസ്  ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർ​ഗങ്ങൾ
ആസ്റ്റർ മിറക്കിൾ "താരാട്ട് സീസൺ 04" സംഘടിപ്പിച്ചു; ഡോക്ടറെ കാണാനെത്തി രക്ഷിതാക്കളും മക്കളും