sexual health| സെക്സ്; അറിയാം അഞ്ച് ആരോ​ഗ്യ​ഗുണങ്ങൾ ‌

By Web TeamFirst Published Nov 15, 2021, 5:30 PM IST
Highlights

സെക്സിലേർപ്പെടുന്നത് പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത 20 ശതമാനം കുറയ്ക്കുന്നതായി 'യൂറോപ്യൻ യൂറോളജി' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ശാരീരികവും മാനസികവുമായ നിരവധിയേറെ ഗുണങ്ങൾ സെക്സിനുണ്ട്. ആരോഗ്യപരമായ ലൈംഗികജീവിതം നയിക്കുന്ന ആളുകൾക്കിടയിൽ മറ്റുള്ളവരെ അപേക്ഷിച്ച് സ്ട്രെസ് കുറവായിരിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ലൈംഗികത ഒരാളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ലെെം​ഗികതയുടെ ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

ആഴ്ചയിൽ രണ്ട് തവണയിൽ കൂടുതൽ സെക്സിലേർപ്പെടുന്നത് ഹൃദ്രോഗം വരാനുള്ള സാധ്യത 45 ശതമാനം കുറയ്ക്കുമെന്ന് ന്യൂ ഇംഗ്ലണ്ട് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിൽ പറയുന്നു. സ്ത്രീകൾക്കും ലൈംഗികത ഹൃദയാരോഗ്യം നൽകും. കൂടാതെ രക്തസമ്മർദ്ദം വരാനുള്ള സാധ്യതയും കുറയ്ക്കുന്നതായി അമേരിക്കൻ ജേണൽ ഓഫ് കാർഡിയോളജിയിൽ പറയുന്നു.

രണ്ട്...

സമ്മർദ്ദം കുറയ്ക്കാൻ സെക്സ് മികച്ചൊരു ഉപാധിയാണ്. സെക്സിലേർപ്പെടുന്നത് ആരോഗ്യകരമായ മാറ്റങ്ങൾ ശരീരത്തിലും മനസ്സിലുണ്ടാക്കുകയും ചെയ്യുന്നു.

മൂന്ന്...

സെക്സിലേർപ്പെടുന്നത് പുരുഷന്മാരിൽ 'പ്രോസ്റ്റേറ്റ് കാൻസർ' വരാനുള്ള സാധ്യത 20 ശതമാനം കുറയ്ക്കുന്നതായി 'യൂറോപ്യൻ യൂറോളജി ജേണലിൽ' പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

നാല്...

സെക്സ് തലച്ചോറിനെ മികച്ച രീതിയിൽ പ്രവർത്തിപ്പിക്കാൻ സഹായിക്കും. ഓർമ്മശക്തി കൂട്ടാനും സെക്സ് സഹായിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.

അഞ്ച്...

രതിമൂർച്ഛ സമയത്ത് 'പ്രോലക്റ്റിൻ' എന്ന ഹോർമോൺ പുറത്തുവിടുന്നു. ഇത് കൂടുതൽ ഉറക്കം കിട്ടാൻ സഹായിക്കും. ഉറക്കഗുളികയുടെ ഗുണം ചെയ്യുന്ന ഒരു ഹോർമോൺ ആണ് പ്രോലാക്റ്റിൻ. അതുകൊണ്ടാണ് ലൈംഗികബന്ധത്തിന് ശേഷം പലപ്പോഴും എളുപ്പത്തിൽ ഉറക്കത്തിലേക്ക് വീണുപോവുന്നത്.

ലെെം​ഗികശേഷി വർദ്ധിപ്പിക്കാൻ മികച്ചത് ഏതാണ്? ചായയോ കാപ്പിയോ?

click me!