immunity| ഈ ഭക്ഷണങ്ങൾ രോ​ഗപ്രതിരോധശേഷി കുറയ്ക്കാം

Web Desk   | Asianet News
Published : Nov 15, 2021, 03:37 PM ISTUpdated : Nov 15, 2021, 03:55 PM IST
immunity| ഈ ഭക്ഷണങ്ങൾ രോ​ഗപ്രതിരോധശേഷി കുറയ്ക്കാം

Synopsis

പ്രതിരോധശേഷി കുറഞ്ഞ ആളുകളിൽ വൈറസ് വളരെ പെട്ടെന്ന് പിടിപെടുന്നു. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം പ്രതിരോധശേഷിയിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നു. 

ഈ കൊറോണ കാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷി(immunity) വർദ്ധിപ്പിക്കാൻ നിരന്തരം നിർദ്ദേശങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കാരണം പകർച്ചവ്യാധിയോട് പോരാടുന്നതിന് ശരീരത്തിന് ശക്തമായ പ്രതിരോധശേഷി ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. പ്രതിരോധശേഷി കുറഞ്ഞ ആളുകളിൽ വൈറസ് വളരെ പെട്ടെന്ന് പിടിപെടുന്നു.

ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം പ്രതിരോധശേഷിയിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നു. ചില ഭക്ഷണങ്ങൾക്ക് പ്രതിരോധശേഷി കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രതിരോധശേഷി കുറയ്ക്കുന്ന ഭക്ഷണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

അവശ്യ പോഷകങ്ങളാൽ ഭക്ഷണത്തിലൂടെ പ്രതിരോധശേഷി കൈവരിക്കാൻ കഴിയും. എന്നാൽ,  പിസ്സ, ബർഗറുകൾ എന്നിവ ഉയർന്ന കലോറി അടങ്ങിയ ഭക്ഷണങ്ങളാണ്. അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ  ആരോഗ്യത്തെ നശിപ്പിക്കുകയും പ്രതിരോധശേഷി ദുർബലപ്പെടുത്തുകയും ചെയ്യും.

 

 

രണ്ട്...

മദ്യം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെയും ആരോഗ്യപ്രശ്നങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി ലോകാരോ​ഗ്യ സംഘടന പറയുന്നു. ശരീരത്തിലുടനീളം മദ്യത്തിന് പ്രതികൂല ഫലങ്ങൾ ഉണ്ട്. ഇത് ഗുരുതരമായ അണുബാധകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു.

മൂന്ന്...

ചോക്ലേറ്റുകൾ, മിഠായികൾ, മധുരപലഹാരങ്ങൾ അമിതമായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി കാലക്രമേണ ദുർബലമാകാൻ ഇടയാക്കും. ഇത് അണുബാധകൾക്കും രോഗങ്ങൾക്കും ശരീരത്തെ അപകടത്തിലാക്കുന്നു. കൂടാതെ, പൊണ്ണത്തടി, ശരീരഭാരം, പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും.

 

 

നാല്...

പ്രിസർവേറ്റീവുകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ പ്രതിരോധശേഷി ദുർബലപ്പെടുത്തുന്നതിന് കാരണമാകും. പ്രതിരോധസംവിധാനത്തെ മാത്രമല്ല മറ്റ് പല ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകും.

പ്രതിരോധശേഷി കൂട്ടാനായി കുടിക്കാം ഈ ഹെർബൽ ചായകൾ

PREV
click me!

Recommended Stories

Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക
സൗന്ദര്യത്തിന് ഒരു ലഡ്ഡു; തിളങ്ങുന്ന ചർമ്മത്തിനായി ഡ്രൈ ഫ്രൂട്ട്സ് ലഡ്ഡു