
ഏത് പ്രായക്കാർക്കും കഴിക്കാൻ പറ്റിയ ഭക്ഷണമാണ് ഓട്സ്. ഫെെബർ ധാരാളം അടങ്ങിയ ഭക്ഷണമാണ് ഓട്സ്. അത് കൊണ്ട് തന്നെ പെട്ടെന്ന് ദഹിക്കാൻ പറ്റുന്ന ഭക്ഷണം കൂടിയാണ്. എല്ലുകൾക്കും പല്ലുകൾക്കും കൂടുതൽ ബലം കിട്ടാൻ സഹായിക്കുന്ന ഭക്ഷണമാണ് ഓട്സ്.
കാത്സ്യം, പ്രോട്ടീന്‍, മഗ്‌നീഷ്യം, ഇരുമ്പ്, സിങ്ക്, മാംഗനീസ്, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്‌സില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അസുഖങ്ങളെ പ്രതിരോധിക്കുന്ന ഫൈറ്റോ ഈസ്‌ട്രജന്‍സും ഫൈറ്റോ കെമിക്കല്‍സും ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോള്‍ ഉള്ളവരോട് ഓട്‌സ് കഴിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതിന്‍റെ കാരണം ഇതാണ്.
ക്യാന്‍സര്‍ ചെറുത്തു നില്‍ക്കാനുള്ള കഴിവ് ഓട്‌സിനുണ്ട്. ഇത് ശരീരത്തിലെ ബൈല്‍ ആസിഡുകളെ തടഞ്ഞ് ശരീരത്തിലെ വിഷാംശം കുറയ്ക്കുന്നു.ഓട്‌സിലെ അയേണ്‍, വൈറ്റമിന്‍ ബി, ഇ, സെലേനിയം, സിങ്ക് എന്നിവ ശരീരത്തിന് പോഷകങ്ങള്‍ നല്‍കുകയും ഓര്‍മശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലെ ബീറ്റാ ഗ്ലൂക്കണ്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കും.
ഓട്‌സില്‍ ചര്‍മത്തിന് ഈര്‍പം നല്‍കുന്ന ലൂബ്രിക്കേറ്റിംഗ് ഫാറ്റുണ്ട്. ഇത് അള്‍ട്രാവയലറ്റ് രശ്മികളെ ചെറുത്തുനിര്‍ത്താന്‍ സഹായിക്കും. പ്രമേഹരോഗികള്‍ ഓട്‌സ് കഴിച്ചാല്‍ ശരീരത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാന്‍ സാധിക്കും. മലബന്ധം പ്രശ്നം ഒഴിവാക്കാൻ നല്ലൊരു ഭക്ഷണമാണ് ഓട്സ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam