Latest Videos

പ്രമേഹരോ​ഗികൾ വിറ്റാമിൻ സി ​ഗുളികകൾ കഴിക്കാമോ; പഠനം പറയുന്നത്

By Web TeamFirst Published Feb 27, 2019, 6:11 PM IST
Highlights

പ്രമേഹരോഗികള്‍ ദിവസവും വിറ്റാമിന്‍ സി ഗുളികകള്‍ കഴിക്കുന്നത്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന്‌ പഠനം. ജേണല്‍ ഡയബറ്റീസില്‍ പഠനം പ്രസിദ്ധീകരിച്ചു. ശരീരത്തില്‍ മെറ്റബോളിസം വര്‍ധിക്കാനും പൊണ്ണത്തടി കുറയ്‌ക്കാനുമെല്ലാം വിറ്റാമിന്‍ സി ഗുളികകള്‍ കഴിക്കുന്നത്‌ ഗുണം ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു. 

വിറ്റാമിന്‍ സി ഗുളികകള്‍ ആരോഗ്യത്തിന്‌ നല്ലതാണെന്ന കാര്യം പലര്‍ക്കും അറിയാം. പ്രമേഹരോഗികള്‍ ദിവസവും വിറ്റാമിന്‍ സി ഗുളികകള്‍ കഴിക്കുന്നത്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന്‌ പഠനം. ജേണല്‍ ഡയബറ്റീസില്‍ പഠനം പ്രസിദ്ധീകരിച്ചു. ശരീരത്തില്‍ മെറ്റബോളിസം വര്‍ധിക്കാനും പൊണ്ണത്തടി കുറയ്‌ക്കാനുമെല്ലാം വിറ്റാമിന്‍ സി ഗുളികകള്‍ കഴിക്കുന്നത്‌ ഗുണം ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു. 

ടൈപ്പ്‌ 2 പ്രമേഹം വരാതിരിക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും വിറ്റാമിന്‍ സി ഗുളികകള്‍ കഴിക്കുന്നത്‌ ഗുണം ചെയ്യുമെന്ന്‌ പ്രൊഫസര്‍ ഗ്ലെന്‍ വാഡ്‌ലി പറയുന്നു. ആസ്‌ട്രേലിയയിലെ ഡെക്കിന്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ്‌ ഈ കണ്ടെത്തല്‍. ആഹാരം കഴിച്ച ശേഷം നടത്തിയ രക്തപരിശോധനയില്‍ 36 ശതമാനം പേരുടെ ഷുഗര്‍ നില കൂടിയതായി കണ്ടെത്തി. 

ഹൈപ്പര്‍ ഗ്ലൈസീമിയ എന്ന്‌ അസുഖം ഇന്ന്‌ നിരവധി പേരില്‍ പിടിപെടുന്നതായി കണ്ട്‌ വരുന്നുവെന്നും വാഡ്‌ലി പറയുന്നു. ഹൈപ്പര്‍ ഗ്ലൈസീമിയ ടൈപ്പ്‌ 2 പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവ പിടിപെടുന്നതിന്‌ പ്രധാന കാരണങ്ങളിലൊന്നാണെന്നും വാഡ്‌ലി പറഞ്ഞു. 

വിറ്റാമിന്‍ സി ഗുളികകള്‍ മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കാനും നല്ലതാണെന്നും പഠനത്തില്‍ പറയുന്നു. വിറ്റാമിൻ സിയുടെ കുറവ് മാറ്റാൻ ​ഗുളികകൾ മാത്രം മതിയാകില്ല. ആഹാരത്തില്‍ വിറ്റാമിൻ  സി അടങ്ങിയ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

ഓറഞ്ച്...

വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഒരു പഴമാണ് ഓറഞ്ച്. ആരോഗ്യകരമായ അളവില്‍ വിറ്റാമിന്‍ സി ഓറഞ്ച് പ്രദാനം ചെയ്യുന്നു. ഇതോടൊപ്പം ആ പഴത്തിന്റെ ഗന്ധം ആളുകളുടെ മനോഭാവത്തില്‍ ഉണര്‍വ്വുണ്ടാക്കുമെന്നും അത് സന്തോഷം നല്‍കുമെന്നും പഠനത്തില്‍ പറയുന്നു.

 കാപ്സിക്കം...

 ഒരു കപ്പ് കാപ്സിക്കത്തില്‍ ഇരട്ടിയിലധികം വിറ്റമിന്‍ സി അടങ്ങിയിരിക്കുന്നു. പ്രകൃതിയില്‍ വിറ്റാമിന്‍ സി ഏറ്റവും കൂടുതല്‍ ലഭ്യമാകുന്ന പച്ചക്കറികളിലൊന്ന്  കാപ്സിക്കമാണ്.

 സ്ട്രോബെറി...

 സ്ട്രോബെറിയില്‍ ശരീരത്തിനാവശ്യമായ നാരുകള്‍, മാംഗനീസ്, എന്നിവയും വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നു. സ്ട്രോബെറി ഉടച്ച് അല്‍പ്പം പാല്‍ ചേര്‍ത്ത് കഴിച്ചുനോക്കൂ. അത് ഏറെ രുചികരമായിരിക്കും ഒപ്പം പോഷകഗുണങ്ങള്‍ നിറഞ്ഞതും.

പപ്പായ...

 വിറ്റാമിന്‍ എ,സി എന്നിവയ്ക്കൊപ്പം പൊട്ടാസ്യവും നാരുകളും ഏറെ അടങ്ങിയിട്ടുള്ള പഴമാണ് പപ്പായ. ഇത് നേരിട്ട് കഴിക്കുകയോ ജ്യൂസാക്കി കഴിക്കുകയോ ചെയ്യാം.


 

click me!