ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കൂ; അറിയാം ഗുണങ്ങള്‍...

Published : Sep 22, 2020, 03:09 PM ISTUpdated : Sep 22, 2020, 03:10 PM IST
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കൂ; അറിയാം ഗുണങ്ങള്‍...

Synopsis

കൊഴുപ്പുകളെ തന്നെ നല്ല കൊഴുപ്പ് എന്നും ചീത്ത കൊഴുപ്പ് എന്നും തരംതിരിച്ചിട്ടുണ്ട്. ഇവയിൽ നല്ല കൊഴുപ്പിൽപ്പെടുന്നവയാണ് ഒമേഗ 3 ഫാറ്റി ആസിഡ്. 

ശരീരത്തില്‍ നടക്കുന്ന മിക്ക പ്രവര്‍ത്തനങ്ങള്‍ക്കും വളരെ അത്യാവശ്യമാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. കൊഴുപ്പുകളെ തന്നെ നല്ല കൊഴുപ്പ് എന്നും ചീത്ത കൊഴുപ്പ് എന്നും തരംതിരിച്ചിട്ടുണ്ട്. ഇവയിൽ നല്ല കൊഴുപ്പിൽപ്പെടുന്നവയാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഇവ ശരീരത്തിനും തലച്ചോറിനും വളരെ പ്രയോജനം ചെയ്യുന്നവയാണ്. 

ഒമേഗ 3 ഫാറ്റി ആസിഡ് നമുക്ക് നൽകുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ഒമേഗ 3 ഫാറ്റി ആസിഡ്.   ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും അതുവഴി, ഹൃദ്രോഗ സാധ്യതയെ കുറയ്ക്കുകയും ചെയ്യുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇവ സഹായിക്കും. 

രണ്ട്...

വിഷാദം ഇന്ന് നിരവധിപ്പേരില്‍ കണ്ടുവരുന്നു. വിഷാദം, ഉത്കണ്ഠ തുടങ്ങിയവയുടെ ലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ക്ക് സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

മൂന്ന്...

തലച്ചോറിന്‍റെ വളര്‍ച്ചയ്ക്കും വികാസത്തിനും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം സഹായിക്കും. 

നാല്...

വിവിധതരം ക്യാൻസറുകളുടെ സാധ്യത കുറയ്ക്കാനും  രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

അഞ്ച്...

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണിന്‍റെ ആരോഗ്യത്തിനും ഏറേ നല്ലതാണ്. 

ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ ഭക്ഷണ സ്രോതസ്സുകൾ....

മത്തി, അയല, കോര തുടങ്ങിയ മീനുകളില്‍ ഒമേഗ 3 ഫാറ്റി ആസിഡുണ്ട്. അതുപോലെ കക്കയിറച്ചി, മുട്ട എന്നിവയിലും ഈ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. അവക്കാഡോ, കാബേജ്, ബ്രോക്കോളി, സോയാബീന്‍, മത്തങ്ങാക്കുരു,  ഒലീവ് എണ്ണ,  വാള്‍നട്സ് തുടങ്ങിയവയിലും ഇവ അടങ്ങിയിട്ടുണ്ട്. 

Also Read: മത്തങ്ങയുടെ ഈ ഏഴ് ​ഗുണങ്ങൾ അറിയാതെ പോകരുത്...


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജിമ്മിൽ പോകാൻ സമയമില്ലേ? സാരമില്ല, വെറും 10 മിനിറ്റ് മതി! ഇതാ 'ഷോർട്ട് വർക്കൗട്ടി'ന്റെ അത്ഭുതങ്ങൾ
ആർത്തവത്തിന് മുൻപ് അമിതമായ വിശപ്പ് തോന്നാറുണ്ടോ? കാരണവും പരിഹാരവും ഇതാ!