Health Tips : കരിമ്പിൻ ജ്യൂസ് കുടിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

Published : Jan 11, 2024, 08:21 AM ISTUpdated : Jan 11, 2024, 08:22 AM IST
Health Tips : കരിമ്പിൻ ജ്യൂസ് കുടിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

Synopsis

കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ കരിമ്പ് സഹായിക്കും, മഞ്ഞപ്പിത്തത്തിനുള്ള ചികിത്സയായി ഇത് ഉപയോഗിക്കുന്നു. കരിമ്പിൻ ജ്യൂസ് ഒരു രുചികരമായ പാനീയമാണ്. ഈ പാനീയം ശരീരത്തിൽ ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു. വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നതിനും സഹായിക്കുന്നു.  

കരിമ്പിൻ ജ്യൂസ് പതിവായി കുടിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. കരിമ്പിൻ ജ്യൂസിൽ അടങ്ങിയിരിക്കുന്ന നാരുകൾ മലബന്ധം തടയാനും ശരീരത്തിന്റെ ക്ഷീണം അകറ്റാനും സഹായിക്കും. ആന്റിഓക്‌സിഡന്റുകൾ, ഫൈബർ എന്നിവയാൽ സമ്പന്നമാണ് കരിമ്പ്.

കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ കരിമ്പ് സഹായിക്കും, മഞ്ഞപ്പിത്തത്തിനുള്ള ചികിത്സയായി ഇത് ഉപയോഗിക്കുന്നു. കരിമ്പിൻ ജ്യൂസ് ഒരു രുചികരമായ പാനീയമാണ്. ഈ പാനീയം ശരീരത്തിൽ ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു. വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നതിനും സഹായിക്കുന്നു.

കരിമ്പിലെ നാരുകൾ മലബന്ധം തടയാനും ബലഹീനത കുറയ്ക്കാനും സഹായിക്കും. കരിമ്പിന് ജ്യൂസ് പുരുഷന്മാരിൽ ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കരിമ്പിലെ ആൽഫ ഹൈഡ്രോക്‌സി ആസിഡുകൾ മുഖക്കുരു, താരൻ എന്നിവ തടയാനും മിനുസമാർന്ന ചർമ്മം ലഭിക്കാനും സഹായിക്കുന്നു.

ചില തരം ക്യാൻസറുകളെ ചെറുക്കാനും കരിമ്പ് സഹായകമാണത്രേ. കരിമ്പിലടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡ്സ് ആണ് ഇതിന് സഹായകമാകുന്നത്. പ്രത്യേകിച്ച് പ്രോസ്റ്റേറ്റ് ക്യാൻർ, സ്തനാർബുദം എന്നിവയെ അകറ്റാനാണ് ഇത് പ്രയോജനപ്പെടുന്നതെന്നും വിദഗ്ധർ പറയുന്നു. 

കരിമ്പിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ആമാശയത്തിലെ പിഎച്ച് ബാലൻസ് സൂക്ഷിക്കുന്നതിന് സഹായിക്കുന്നു. അതുപോലെ ദഹനരസങ്ങളുടെ ഉത്പാദനവും ഇത് കൂട്ടുന്നു. കരിമ്പിൻ ജ്യൂസിൽ ആന്റിഓക്‌സിഡന്റുകൾ, ഫിനോളിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും ഉള്ളിൽ നിന്ന് മൃദുവും തിളക്കവുമുള്ളതാക്കാനും ഇത് സഹായിക്കുന്നു. കരിമ്പിലെ ഗ്ലൈക്കോളിക് ആസിഡ് ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും സഹായിക്കുന്നു.

മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കാനുള്ള കഴിവാണ് കരിമ്പ് ജ്യൂസിന്റെ പ്രധാന ഗുണങ്ങളിൽ ഒന്ന്. വിറ്റാമിൻ ബി 12, ഇരുമ്പ് എന്നിവയുൾപ്പെടെയുള്ള അവശ്യ പോഷകങ്ങളാൽ ഇതിൽ അടങ്ങിയിരിക്കുന്നു. മുടി വളർച്ചയ്ക്ക് പ്രധാനപ്പെട്ട പോഷകമാണ് ഇത്. 

പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണം

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഈ അഞ്ച് പാനീയങ്ങൾ വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കും
തണുപ്പുകാലത്ത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ആറ് വഴികൾ