
എന്ത് സാധനം വാങ്ങിയാലും അതിന് എക്‌സ്പയറി ഡേറ്റ് ഉണ്ടാകും. അത് ശ്രദ്ധിക്കാതെ ഉപയോഗിച്ചാൽ പല പ്രശ്‌നങ്ങളുമുണ്ടാകാം. ലിപ്‌സിറ്റിക് ഉപയോഗിക്കാൻ എടുക്കുമ്പോൾ അതിന്റെ എക്‌സ്പയറി ഡേറ്റ് നിർബന്ധമായും നോക്കണം. കാലാവധി കഴിഞ്ഞ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നതും ചില പ്രശ്‌നങ്ങളുണ്ടാക്കും.
കാലാവധി കഴിഞ്ഞ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് അസ്വസ്ഥതയുണ്ടാക്കും. ഒപ്പം ബാക്ടീരിയ ഉണ്ടാകാനും ഇടയാക്കും. കാലാവധി കഴിഞ്ഞ ലിപ്സ്റ്റിക്കുകളില്‍ പ്രകോപിപ്പിക്കുന്ന ഘടകങ്ങളും ബാക്ടീരിയയും ഉണ്ടാകാം. ഇത് ചുണ്ടിൽ ചൊറിച്ചില്‍ ഉണ്ടാക്കാം. ലിപ്സ്റ്റിക്കില്‍ ലാനോലിന്‍ അടങ്ങിയിട്ടുണ്ട്, ഇതിന് സങ്കീര്‍ണ്ണമായ ഘടനയുണ്ട്. മാത്രമല്ല വരള്‍ച്ച, ചൊറിച്ചില്‍, വേദന എന്നിവ പോലുള്ള അലര്‍ജിയ്ക്കും കാരണമാകും.
ലിപ്സ്റ്റിക്കിൽ ലാനോലിൻ എന്നൊരു വസ്തു അടങ്ങിയിട്ടുണ്ട്. ഇത് അലർജിക്കും ചുണ്ടുവരൾച്ചയ്ക്കും വേദനയ്ക്കും ഇടയാക്കും. ലിപ്സ്റ്റിക്കിൽ ഉയർന്ന അളവിൽ ലെഡും കാഡ്മിയവും അടങ്ങിയിട്ടുണ്ട്.
കാലാവധി കഴിഞ്ഞ ലിപ്‌സ്റ്റിക് ഉപയോഗിക്കുന്നത് ലെഡ് പോയിസണിങ്ങിന് ഇടയാക്കുന്നു. ലിപ്സ്റ്റിക്കുകളിലെ ബിഎച്ച്എ ഉള്‍പ്പെടെയുള്ള പ്രിസര്‍വേറ്റീവുകളും ഹാനികരമായ വസ്തുക്കളും കാൻസറിന് കാരണമാകുമെന്നും വിദഗ്ധർ പറയുന്നു. കാലാവധി കഴിഞ്ഞ ലിപ്സ്റ്റിക്ക് പുരട്ടുമ്പോള്‍ അത് ബ്രെസ്റ്റ് ട്യൂമറിന് കാരണമാകും.
ചര്‍മ്മത്തിനും കൊടുക്കാം കോഫി; ഗുണങ്ങള്‍ പലതാണ്...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam