കൊവിഡ് 19; പൊങ്കലയിടുന്നവർ നിർബന്ധമായും ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ

By Web TeamFirst Published Mar 8, 2020, 3:12 PM IST
Highlights

ആറ്റുകാൽ പൊങ്കലയിടുന്നവർ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഹോമിയോ ഫിസിഷ്യൻ ഡോ. രാജേഷ് കുമാർ പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ സ്ത്രീകൂട്ടായ്മയായി ഗിന്നസ് ബുക്കിൽ വരെ ഉൾപ്പെട്ട ആറ്റുകാൽ ദേവീ ക്ഷേത്ര പൊങ്കാലയ്ക്കായി തലസ്ഥാനം ഒരുങ്ങി കഴിഞ്ഞു. ആറ്റുകാൽ പൊങ്കാലക്ക് ആളുകൾ ഒത്തുകൂടുന്നത് കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ ആശങ്ക ഉണ്ടാക്കുന്നതാണ്. നിലവിലെ സാഹചര്യത്തിൽ ഇത് വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്.

 ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ആരോഗ്യ പ്രവര്‍ത്തകരുടെ കര്‍ശന നിരീക്ഷണം ഉണ്ടാകും. മെഡിക്കൽ സംഘവും ആരോഗ്യ പ്രവര്‍ത്തകരും എല്ലാം ആറ്റുകാലിൽ സ്ഥിതിഗതികൾ വിലയിരുത്താനുണ്ടാകും. രോഗ ലക്ഷണങ്ങൾ ഉള്ളവര്‍ പൊങ്കാലക്ക് എത്തരുതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 

പുതിയ പോസിറ്റീവ് കേസുകള്‍ വന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. തടസ്സമില്ലാതെ പൊങ്കാല നടക്കും. എന്നാല്‍ ശ്വാസ തടസ്സം, ചുമ, പനി തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പൊങ്കാലയില്‍ പങ്കെടുക്കരുതെന്ന് മന്ത്രി വ്യക്തമാക്കി. ആറ്റുകാൽ പൊങ്കലയിടുന്നവർ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഹോമിയോ ഫിസിഷ്യൻ ഡോ. രാജേഷ് കുമാർ പറയുന്നു.

1. സ്വന്തം വീടുകളിൽ പൊങ്കാല ഇടുന്നതാണ് കൂടുതൽ നല്ലത്.

2. ചുമ, കഫക്കെട്ട്, തൊണ്ട വേദന, മൂക്കൊലിപ്പ്, പോലുള്ള രോ​ഗമുള്ളവർ കഴിയുന്നത്രേ പൊങ്കാലയ്ക്ക് പങ്കെടുക്കാതിരിക്കുക.

3. ആശുപത്രിയുടെ ( വെെറസ് രോ​ഗങ്ങൾ ഉണ്ടാകാവുന്ന പരിസരത്ത് ) സമീപത്ത് പൊങ്കാലയിടുന്നത് ഒഴിവാക്കുക. 

4. പബ്ലിക്ക് ടോയ്‌ലറ്റ് പരമാവധി ഉപയോ​ഗിക്കാതിരിക്കുക. ഉപയോ​ഗിക്കുകയാണെങ്കിൽ തന്നെ 20 സെക്കന്റ് സോപ്പ് ഉപയോ​ഗിച്ച് നല്ല പോലെ കെെ കഴുകുക. വൃത്തിയുള്ള തുണി കൊണ്ട് തുടച്ചതിന് ശേഷം മാത്രം ഉപയോ​ഗിക്കാൻ‌ ശ്രദ്ധിക്കുക. ആരോ​ഗ്യ പ്രവർത്തകർ നിർബന്ധമായിട്ടും ​ഗ്ലൗസും മാസ്കും ഉപയോ​ഗിച്ചിരിക്കണം. 


 

click me!