
ഡിസംബറിലെ മഞ്ഞും തണുപ്പുമൊക്കെ ഇഷ്ടമാണെങ്കിലും ഈ സമയത്ത് പലതരം പ്രതിസന്ധികൾ നമ്മൾ നേരിടേണ്ടതായി വരുന്നു. തണുപ്പ് കൂടുതലായതുകൊണ്ട് തന്നെ ഈ സമയത്ത് നമ്മൾ വെള്ളം കുടിക്കുന്നത് വളരെ കുറവായിരിക്കും. ഇത് നിർജ്ജലീകരണവും മറ്റ് അസുഖങ്ങൾക്കും വഴിവെയ്ക്കുന്നു. ഈ ലക്ഷണങ്ങളെ അവഗണിക്കരുത്.
ശരീരത്തിൽ ആവശ്യമായ ജലാംശം നിലനിർത്താൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടാനും ഊർജ്ജക്കുറവ് ഉണ്ടാവാനും കാരണമാകുന്നു. അതിനാൽ തന്നെ ദിവസവും നിശ്ചിതമായ അളവിൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കാം.
തണുപ്പുകാലം ആകുമ്പോൾ തന്നെ ചർമ്മം വരണ്ട് തുടങ്ങും. ശരീരത്തിൽ വെള്ളത്തിന്റെ അളവ് കൂടെ കുറയുമ്പോൾ ചർമ്മം കൂടുതൽ വരണ്ടതാകുന്നു. ഇത് ചർമ്മത്തിന്റെ തിളക്കം നഷ്ടപ്പെടാൻ കാരണമാകും. അതിനാൽ തന്നെ ദിവസവും വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കാം.
3. തലവേദന അനുഭവപ്പെടുക
നിർജ്ജലീകരണം സംഭവിക്കുമ്പോൾ തലവേദന ഉണ്ടാകാനും സാധ്യത കൂടുതലാണ്. ഇത് നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനത്തേയും ബാധിക്കുന്നു. തണുപ്പുകാലങ്ങളിൽ വരണ്ട അന്തരീക്ഷം ആയതിനാൽ തന്നെ ശ്വാസം എടുക്കുമ്പോൾ പോലും ശരീരത്തിലെ ജലാംശം നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്.
4. മൂത്രത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസം
മൂത്രത്തിന്റെ നിറം നോക്കി നിർജ്ജലീകരണം സംഭവിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് നമുക്ക് എളുപ്പം തിരിച്ചറിയാൻ സാധിക്കും. ദിവസവും കൃത്യമായ അളവിൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. എങ്കിൽ മാത്രമേ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുകയുള്ളൂ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam