ഈ നാല് കാര്യങ്ങൾ ശ്രദ്ധിച്ചാൽ വൃക്കരോ​ഗം തടയാം

By Web TeamFirst Published Mar 11, 2021, 5:12 PM IST
Highlights

നിർജ്ജലീകരണം ഉണ്ടായാൽ വൃക്കയിൽ കല്ല് ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഏതെങ്കിലും വൃക്ക സംബന്ധമായ അസുഖം ബാധിച്ച രോഗികൾ ബന്ധപ്പെട്ട ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒരു ഭക്ഷണരീതി പിന്തുടരണമെന്ന് ഡോ. സുമൻ പറഞ്ഞു.

ഇന്ന് ലോക വൃക്ക ദിനം. ' വൃക്കരോഗങ്ങൾക്കൊപ്പം സുഖമായി ജീവിക്കുക' എന്നതാണ് ഇത്തവണത്തെ ലോക വൃക്കദിനത്തിലെ സന്ദേശം. ശരീരത്തിലെ മാലിന്യം നീക്കുന്ന അരിപ്പകളാണ് വൃക്കകൾ. ശരീരസന്തുലിതാവസ്ഥ നിലനിർത്തുന്നതും ജലാംശം നിയന്ത്രിക്കുന്നതും വൃക്കകൾ തന്നെ.

എന്നാൽ, ജീവിതശൈലീരോഗങ്ങൾ വൃക്കകളെ തകരാറിലാക്കുകയാണ്. വൃക്കരോ​ഗം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ദില്ലിയിലെ ധർമ്മശില നാരായണ സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ. സുമൻ ലത പറയുന്നു.  

ഒന്ന്...

വെള്ളം കുടിക്കാൻ പലർക്കും മടിയുള്ള കാര്യമാണ്. വെള്ളം കുടിക്കാതിരിക്കുന്നത് നിരവധി അസുഖങ്ങൾ പിടിപെടുന്നതിന് കാരണമാകും. പ്രതിദിനം കുറഞ്ഞത് 10 മുതൽ 12 ഗ്ലാസ് വെള്ളം കുടിക്കുക. ജലാംശം വർദ്ധിപ്പിക്കുന്ന പഴങ്ങൾ കഴിക്കുന്നത് ശരീരത്തിൽ വെള്ളത്തിന്റെ അളവ് കൂടാനും ആവശ്യമായ പോഷണം ഉറപ്പാക്കുകയും ചെയ്യും.

വെള്ളം കുടിക്കുന്നത് വൃക്കകളെ സംരക്ഷിക്കാൻ മാത്രമല്ല ദഹനപ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാനും സഹായിക്കുന്നു. മലബന്ധം, അസിഡിറ്റി, നെഞ്ചെരിച്ചില്‍, വയറുവേദന തുടങ്ങി പല പ്രശ്‌നങ്ങള്‍ക്കും കാരണം ശരീരത്തില്‍ വേണ്ടത്ര വെള്ളമില്ലാതെ വരുന്നത് കൊണ്ടാണ്.

 

 

നിർജ്ജലീകരണം ഉണ്ടായാൽ വൃക്കയിൽ കല്ല് ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഏതെങ്കിലും വൃക്ക സംബന്ധമായ അസുഖം ബാധിച്ച രോഗികൾ ബന്ധപ്പെട്ട ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒരു ഭക്ഷണരീതി പിന്തുടരണമെന്ന് ഡോ. സുമൻ പറഞ്ഞു.

രണ്ട്...

ഉപ്പ് അമിതമായാൽ ശരീരത്തിന് കൂടുതൽ ദോഷം ചെയ്യുമെന്ന് വിദ​ഗ്ധർ പറയുന്നു. അധിക ഉപ്പ് ഉപഭോഗം വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാം. ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് പരിമിതപ്പെടുത്താൻ ശ്രമിക്കുക. ഉപ്പ് അമിതമായി കഴിക്കുന്നത് മൂത്രത്തിൽ കല്ലുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ഡോ. സുമൻ പറയുന്നത്.

മൂന്ന്...

വൃക്കരോ​ഗികൾ കൂടുതൽ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ബീൻസ്, കടല, തണ്ണിമത്തൻ തുടങ്ങിയവ ധാരാളം കഴിക്കുക. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണം കഴിക്കുന്നതിന്‍റെ അളവു കൂടാതിരിക്കുകയും ചെയ്യും. ഇത് അമിതവണ്ണം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. 

 

 

നാല്...

വേദന സംഹാരികൾ കഴിക്കുന്നത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും. പെയിൻ കില്ലർ പതിവായി കഴിക്കുന്നത്  വൃക്കയെ ദോഷകരമായി ബാധിക്കാം. അമിതവണ്ണമുള്ളവർ, ഹൃദ്രോ​ഗ പ്രശ്നമുള്ളവർ രക്തത്തിലെ പഞ്ചസാരയുടെയും രക്തസമ്മർദ്ദത്തിന്റെ അളവ് എന്നിവ പതിവായി പരിശോധിക്കുക.

'' പ്രമേഹവും രക്തസമ്മർദ്ദം പിടിപ്പെട്ടാൽ അത് വൃക്കകളെ സാരമായി ബാധിക്കും... '' - ഡോ. സുമൻ പറഞ്ഞു. മൂത്രത്തിൽ നിറവ്യത്യാസം, അടിവയറ്റിലെ വേദന, ക്ഷീണം എന്നിവ അനുഭവപ്പെട്ടാൽ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

വൃക്കകളെ സംരക്ഷിക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

click me!