
ക്രമരഹിതമായ ഭക്ഷണശീലങ്ങൾ, വ്യായാമത്തിന്റെ അഭാവം, ഉദാസീനമായ ജീവിതശൈലി എന്നിവ കാരണം വയറ് വേദന പോലുള്ള പ്രശ്നങ്ങൾ പലർക്കും ഉണ്ടാകാറുണ്ട്. ദഹനവ്യവസ്ഥയുടെ പേശികളുടെ ചലനത്തിലെ അസ്വസ്ഥതകൾ കാരണം അമിതമായ ഗ്യാസ് ഉൽപാദനം മൂലം വയറു വീർക്കുന്നതിന് കാരണമാകുന്നു.
വയറിലെ അസ്വസ്ഥതകൾ അകറ്റാൻ പ്രകൃതിദത്ത പരിഹാരം തേടുന്നതാണ് കൂടുതൽ നല്ലത്. ഗ്യാസ് ട്രബിൾ പോലുള്ള പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്ന ഒരു ഹെൽത്തി ഡ്രിങ്കിനെ കുറിച്ചാണ് ആയുർവേദ വിദഗ്ധ ഡോ. ദിക്സ ഭാവ്‌സർ പറയുന്നത്.
ഇന്നലെ പുറത്ത് നിന്ന് ഭക്ഷണം കഴിച്ചു. വ്യായാമം ചെയ്യാൻ കഴിഞ്ഞില്ല. ഒടുവിൽ രാത്രിയിൽ വയറുവേദനയും (ഗ്യാസ് കാരണം) ഉണ്ടാകുകയും ചെയ്തു. മറ്റ് മരുന്നുകളൊന്നും കഴിക്കാതെ പെരുജീരകം കൊണ്ടുള്ള പാനീയം കുടിച്ച് കഴിഞ്ഞപ്പോൾ ഗ്യാസ് പ്രശ്നം ഇല്ലാതായെന്ന് ഡോ. ദിക്സ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇനി എങ്ങനെയാണ് ഈ ഹെൽത്തി ഡ്രിങ്ക് തയ്യാറാക്കേണ്ടതെന്ന് നോക്കാം...
വേണ്ട ചേരുവകൾ...
വെളളം 1 ഗ്ലാസ്
അയമോദകം 1 ടേബിൾസ്പൂൺ
ഒരു ചെറിയ കഷ്ണം അര ടേബിൾസ്പൂൺ
പുതിനയില 6 എണ്ണം
നാരങ്ങ നീര് 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം...
മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം വെള്ളത്തിൽ ചേർത്ത് 4-5 മിനിറ്റ് തിളപ്പിച്ച ശേഷം കുടിക്കുക.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam