
കൊറോണ വെെറസ് ലോകമെങ്ങും വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് കൊവിഡ് കൂടുതലും പിടിപെടാനുള്ള സാധ്യതയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ട് തന്നെ ഈ കൊറോണക്കാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു ഹെൽത്തി ഡ്രിങ്കിനെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
ഈ ഹെൽത്തി ഡ്രിങ്ക് ദിവസവും ഓരോ ഗ്ലാസ് വീതം കുടിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഏറെ ഗുണം ചെയ്യും. എങ്ങനെയാണ് ഈ പാനീയം തയ്യാറാക്കുന്നതെന്ന് നോക്കാം...
വേണ്ട ചേരുവകൾ...
തുളസി ഇലകൾ അഞ്ചോ ആറോ ഇലകൾ
ഇഞ്ചി(ചെറുതായി അരിഞ്ഞത് ) 1 ടീസ്പൂൺ
അയമോദകം ഒരു ടീസ്പൂൺ
ഏലയ്ക്കാപ്പൊടി ഒരു ടീസ്പൂൺ
കുരുമുളക് പൊടി അര ടീസ്പൂൺ
കറുവപ്പട്ട പൊടി ഒരു ടീസ്പൂൺ
മഞ്ഞൾ അര ടീസ്പൂൺ
ഗ്രീൻ ടീ ഇലകൾ 2 ടീസ്പൂൺ
ശർക്കര പൊടിച്ചത് 1 ടീസ്പൂൺ
തയ്യാറാക്കേണ്ട വിധം...
മേൽപ്പറഞ്ഞ എല്ലാ ചേരുവകളും 500 മില്ലി വെള്ളത്തിൽ ചേർത്ത് 10-15 മിനിറ്റ് നേരം ഇടത്തരം ചൂടിൽ തിളപ്പിക്കുക. ഇത് ഒരു കപ്പിൽ ഒഴിച്ച് അൽപം നാരങ്ങ നീര് പിഴിഞ്ഞ് ചേർത്ത് കുടിക്കുക....
മുഖത്തെ കരുവാളിപ്പ് മാറാൻ കറ്റാർവാഴ ഉപയോഗിക്കേണ്ട വിധം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam