Latest Videos

Health Tips : കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്ക് നൽകാം ഈ സൂപ്പർ ഫുഡുകൾ

By Web TeamFirst Published Mar 26, 2023, 8:09 AM IST
Highlights

കുട്ടികളുടെ വളർച്ചാഘട്ടം നല്ല ആഹാരവും വ്യായാമവും ലഭിക്കേണ്ട സമയമാണ്. കുട്ടികളിലും കൗമാരക്കാരിലും അവരുടെ ആരോഗ്യ കാര്യത്തിൽ ഈ പോഷകങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു.  വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം അത്യാവശ്യമാണ്. 

കുട്ടികളുടെ ആരോഗ്യകാര്യത്തിലാണ് അമ്മമാർക്ക് ഏറ്റവും കൂടുതൽ ആശങ്ക. ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ നൽകാൻ അവർ ശ്രമിക്കാറുണ്ട്. കുട്ടികളുടെ വളർച്ചാഘട്ടം നല്ല ആഹാരവും വ്യായാമവും ലഭിക്കേണ്ട സമയമാണ്. കുട്ടികളിലും കൗമാരക്കാരിലും അവരുടെ ആരോഗ്യ കാര്യത്തിൽ ഈ പോഷകങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു.  വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം അത്യാവശ്യമാണ്. കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്ക് നൽകേണ്ട സൂപ്പർ ഫു‌ഡുകളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

അസ്ഥി രൂപപ്പെടുന്നതിനും പല്ലുകൾക്കും ഏറ്റവും പ്രധാനപ്പെട്ട രാസ ഘടകങ്ങളിൽ ഒന്നാണ് കാൽസ്യം.  കുട്ടികൾക്കും കൗമാരക്കാർക്കും അവരുടെ ദൈനംദിന ഭക്ഷണ പദ്ധതിയിൽ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ നൽകണം. പാൽ ഉൽപന്നങ്ങൾ, പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ, ചെമ്പല്ലി മീൻ, കാബേജ് പോലുള്ള പച്ച ഇലക്കറികൾ എന്നിവയിലും കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്.

രണ്ട്...

പ്രോട്ടീന്റെ  ഉറവിടമാണ് 'മുട്ട'. മുട്ടയുടെ മഞ്ഞക്കരുവിൽ കോളിൻ (choline) അടങ്ങിയിട്ടുണ്ട്. ഇത് ഓർമശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

മൂന്ന്...

ഫൈബർ കുട്ടികളിൽ ദഹന പ്രക്രിയ മെച്ചപ്പെടുത്തുന്നതിനായി കുടലിനെ ആരോഗ്യകരമായി നിലനിർത്തും. ബ്രൊക്കോളി, അവോക്കാഡോ, സരസഫലങ്ങൾ, ഓട്‌സ്, ബീൻസ് എന്നിവ ഫൈബറിന്റെ മികച്ച ഉറവിടങ്ങളാണ്. ഇത്തരം ഭക്ഷണങ്ങൾ ധാരാളമായി കുട്ടികളുടെ ആഹാരക്രമത്തിൽ ഉൾപ്പെടുത്താം.

നാല്...

ആന്റി ഓക്സിഡന്റായ വൈറ്റമിൻ ഇ യാൽ സമ്പുഷ്ടമാണ് 'പീനട്ട് ബട്ടർ'.  ഇത് കുട്ടികളിലെ തലച്ചോറിന്റെ വികാസത്തിനു നല്ലതാണ്. ബ്രഡിനൊപ്പമോ ഫ്രൂട്ട്സിന്റെ കൂടെയോ ചേർത്ത് കൊടുക്കാവുന്നതാണ്.

അഞ്ച്...

ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് അത്യാവശ്യമായ വിറ്റാമിനാണ് വിറ്റാമിൻ ഇ. സൂര്യകാന്തി എണ്ണ, ബദാം, ഹെയ്സൽ നട്ട്, സൂര്യകാന്തി വിത്തുകൾ എന്നിവ എല്ലാം വിറ്റാമിൻ ഇ കൊണ്ട് നിറഞ്ഞിരിക്കുന്നു. 

ആറ്....

വിറ്റാമിൻ ബി, പ്രോട്ടീൻ എന്നിവയുടെ മികച്ച ഉറവിടമാണ് 'തൈര്'. ഇത് മസ്തിഷ്ക കോശങ്ങളുടെ പ്രവർത്തനവും വളർച്ചയും മെച്ചപ്പെടുത്തുന്നു. ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്ന പ്രോബയോട്ടിക് ബാക്ടീരിയയും അവയിൽ അടങ്ങിയിട്ടുണ്ട്.

ഈ പാനീയം ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കും

 

click me!