Asianet News MalayalamAsianet News Malayalam

ഈ പാനീയം ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കും

പ്രമേഹസാധ്യത കുറയ്ക്കുന്നതിന് കൂടുതൽ വ്യായാമം ചെയ്യുക, ഉദാസീനമായ സമയം പരിമിതപ്പെടുത്തുക, പുകവലിയും മദ്യപാനവും ഒഴിവാക്കുക, സമീകൃതാഹാരം കഴിക്കുക, സാധ്യമെങ്കിൽ, ഹൈപ്പർ ഗ്ലൈസീമിയ വർദ്ധിപ്പിക്കുന്ന ചില മരുന്നുകൾ ഒഴിവാക്കുക എന്നിവയാണ്. 
 

this drink can help reduce the risk of type 2 diabetes rse
Author
First Published Mar 25, 2023, 12:17 PM IST

ദിവസവും കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പുതിയ പഠനം. ക്ലിനിക്കൽ ന്യൂട്രീഷൻ ബുധനാഴ്ച ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഓരോ ദിവസവും ഒരു കപ്പ് കാപ്പി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിന്റെ 4 മുതൽ 6% വരെ കുറഞ്ഞ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി.

പുതിയ പഠനം കാപ്പി കുടിക്കുന്നവരിൽ വിവിധ ഹോർമോണുകളും കോശജ്വലന മാർക്കറുകളും അളന്നു.  ഹോർമോണുകളെ ബാധിക്കുന്നതിനൊപ്പം കോഫിക്ക് ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകളും ഉണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. മുൻകാല ഗവേഷണങ്ങൾ കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറവുണ്ടാക്കുമെന്ന് കണ്ടെത്തിയിരുന്നു. 

കാപ്പിയിൽ അടങ്ങിയിരിക്കുന്ന ബയോ ആക്റ്റീവ് സംയുക്തമായ കഫെസ്റ്റോൾ - ഇൻസുലിൻ സ്രവണം വർധിപ്പിക്കുകയും ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും എലികളിൽ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്തതായി ഗവേഷകർ കണ്ടെത്തി.

കാപ്പി കുടിക്കുന്നവരിൽ വിവിധ ഹോർമോണുകളും കോശജ്വലന മാർക്കറുകളും അളന്ന പുതിയ പഠനത്തിൽ ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നതിനൊപ്പം ലെപ്റ്റിൻ, അഡിപോനെക്റ്റിൻ എന്നിവയുൾപ്പെടെയുള്ള ഹോർമോണുകളിൽ കാര്യമായ സ്വാധീനം ചെലുത്തുന്നതായി കണ്ടെത്തി. പ്രമേഹ സാധ്യത, ഹൃദയസംബന്ധമായ അപകടസാധ്യത, ഭാരം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ നിയന്ത്രിക്കുന്നതിന് മറ്റ് പല മാർ​ഗങ്ങളും ഉണ്ടെന്ന് വി​ദ​​ഗ്ധർ പറയുന്നു.

പ്രമേഹസാധ്യത കുറയ്ക്കുന്നതിന് കൂടുതൽ വ്യായാമം ചെയ്യുക, ഉദാസീനമായ സമയം പരിമിതപ്പെടുത്തുക, പുകവലിയും മദ്യപാനവും ഒഴിവാക്കുക, സമീകൃതാഹാരം കഴിക്കുക, സാധ്യമെങ്കിൽ, ഹൈപ്പർ ഗ്ലൈസീമിയ വർദ്ധിപ്പിക്കുന്ന ചില മരുന്നുകൾ ഒഴിവാക്കുക എന്നിവയാണ്. 

കാപ്പി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കാനും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് ലണ്ടൻ ഇംപീരിയൽ കോളേജിലെ ഗവേഷകർ അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു.

സ്ത്രീകളിൽ ഹൃദയാഘാത സാധ്യത കുറയ്ക്കാൻ നാല് കാര്യങ്ങൾ ശ്രദ്ധിക്കാം

 

Latest Videos
Follow Us:
Download App:
  • android
  • ios