Food For Liver ; കരളിന്റെ ആരോ​ഗ്യത്തിന് ഈ ഭക്ഷണങ്ങൾ മികച്ചത്

By Web TeamFirst Published Apr 5, 2022, 3:48 PM IST
Highlights

അമിതഭാരം, പ്രമേഹം അല്ലെങ്കിൽ ഉയർന്ന ലിപിഡ് പ്രൊഫൈൽ ഉള്ളവരിൽ സാധാരണയായി ഫാറ്റി ലിവർ കണ്ട് വരുന്നു. മോശം ഭക്ഷണ ശീലങ്ങൾ, പ്രത്യേകിച്ച് കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണക്രമം ഫാറ്റി ലിവറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായും വിദ​ഗ്ധർ പറയുന്നു.

മനുഷ്യശരീരത്തിലെ നിരവധി അവയവങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്നാണ് കരൾ (Liver). ലിവർ സിറോസിസ് , ഫാറ്റി ലിവർ പോലുളള രോഗങ്ങളാണ് പലപ്പോഴും ലിവറിനെ ബാധിക്കുന്നത്. പാരമ്പര്യം, അമിതമായ വണ്ണം, ചില മരുന്നുകളുടെ തുടർച്ചയായ ഉപയോഗം എന്നിവയെല്ലാം കരൾ രോ​ഗത്തിന് കാരണമാകും. 

അമിതഭാരം, പ്രമേഹം അല്ലെങ്കിൽ ഉയർന്ന ലിപിഡ് പ്രൊഫൈൽ ഉള്ളവരിൽ സാധാരണയായി ഫാറ്റി ലിവർ കണ്ട് വരുന്നു. മോശം ഭക്ഷണ ശീലങ്ങൾ, പ്രത്യേകിച്ച് കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണക്രമം ഫാറ്റി ലിവറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായും വിദ​ഗ്ധർ പറയുന്നു.

രക്​തത്തിലെ പഞ്ചസാര നിയന്ത്രിക്കുക, രോഗങ്ങളോടും അണുബാധയോടും പോരാടുക, ശരീരത്തിൽ നിന്ന്​ വിഷവസ്തുക്കളെ ഉൻമൂലനം ചെയ്യുക, ശരീരത്തിലെ കൊഴുപ്പ്​ നിയന്ത്രിക്കുക എന്നിവ കരളി​ന്റെ ധർമങ്ങളാണ്​. ജങ്ക് ഫുഡ് അമിതവണ്ണത്തിന് കാരണമാകുക മാത്രമല്ല കരളിനെ തകരാറിലാക്കുകയും സിറോസിസിലേക്ക് നയിക്കുകയും കരൾ കാൻസർ വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കരളിന്റെ ആരോ​ഗ്യത്തിന് കഴിക്കേണ്ട ചില ഭക്ഷണങ്ങളിതാ...

ഒന്ന്...

അവാക്കാഡോയിലെ ആരോഗ്യകരമായ കൊഴുപ്പുകൾ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഇവയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷ്യനാരുകൾ ശരീരഭാരം കുറയ്ക്കാനും സഹായകമാണ്.

 

 

രണ്ട്...

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും കൊളസ്‌ട്രോൾ കുറയ്ക്കാനും മികച്ചതാണ്. കരളിലെ കൊഴുപ്പ് അടിയുന്നത് തടയാനും ഗ്രീൻ ടീ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

മൂന്ന്...

സോയാ പ്രോട്ടീൻ കരളിൽ കൊഴുപ്പടിയുന്നത് കുറയ്ക്കുന്നതായി കണ്ടിട്ടുണ്ട്. സോയാ പ്രോട്ടീൻ ഉത്പന്നങ്ങളായ ടോഫു മുതലായവ കൊഴുപ്പു കുറഞ്ഞതും ഉയർന്ന തോതിൽ പ്രോട്ടീൻ അടങ്ങിയതുമാണ്. ഇവ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഭക്ഷണക്രമത്തിലും ഉപയോഗപ്രദമാണ്.

 

 

നാല്...

ധാരാളം ഭക്ഷ്യനാരുകൾ അടങ്ങിയ ഓട്‌സ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് കരളിൽ കൊഴുപ്പ് അടിയുന്നത് തടയും.

Read more മുടികൊഴിച്ചിൽ അകറ്റാൻ വീട്ടിലുണ്ട് രണ്ട് വഴികൾ

click me!