Healthy Food For Men| പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; ഉദ്ധാരണശേഷി കൂട്ടാൻ സഹായിക്കുന്ന ആറ് സൂപ്പർ ഫുഡുകൾ

Web Desk   | Asianet News
Published : Nov 19, 2021, 01:05 PM ISTUpdated : Nov 19, 2021, 01:31 PM IST
Healthy Food For Men| പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; ഉദ്ധാരണശേഷി കൂട്ടാൻ  സഹായിക്കുന്ന ആറ് സൂപ്പർ ഫുഡുകൾ

Synopsis

പല കാരണങ്ങള്‍ കൊണ്ട് ഉദ്ധാരണശേഷി കുറവുണ്ടാകാം. ചിലരില്‍ മാനസിക പ്രശ്‌നങ്ങള്‍ കൊണ്ടാകാം. മറ്റു ചിലരില്‍ ധമനികളിലെ തകരാറുകള്‍ കൊണ്ടും സൂക്ഷ്മ പോഷകക്കുറവുകള്‍ കൊണ്ടും ഉദ്ധാരണത്തിലെ ശേഷിക്കുറവ് ഉണ്ടാകാം. 

പുരുഷന്മാരെ ഇന്ന് പലതരത്തിലുള്ള പ്രശ്നങ്ങൾ അലട്ടുന്നുണ്ട്. ഉദ്ധാരണശേഷി കുറവ്(erectile dysfunction), ബീജത്തിന്റെ ആരോഗ്യക്കുറവ്, ബീജ എണ്ണക്കുറവ് (low sperm count) അങ്ങനെ പലതും ഇന്ന് പല പുരുഷന്മാരിലും കാണപ്പെടുന്നു. ബീജത്തിന്റെ ആരോഗ്യം പലപ്പോഴും ഭക്ഷണത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണെന്ന്  പഠനങ്ങൾ പറയുന്നു.

പല കാരണങ്ങൾ കൊണ്ട് ഉദ്ധാരണശേഷി കുറവുണ്ടാകാം. ചിലരിൽ മാനസിക പ്രശ്‌നങ്ങൾ കൊണ്ടാകാം. മറ്റു ചിലരിൽ ധമനികളിലെ തകരാറുകൾ കൊണ്ടും സൂക്ഷ്മ പോഷകക്കുറവുകൾ കൊണ്ടും ഉദ്ധാരണത്തിലെ ശേഷിക്കുറവ് ഉണ്ടാകാം. പുരുഷന്മാർ നിർബന്ധമായും ‍ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

വാൾനട്ട്...

വാൾനട്ട് ഒമേഗ 3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, ഫൈറ്റോകെമിക്കലുകൾ എന്നിവയുടെ മികച്ച ഉറവിടമാണ്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. വിഷാദം അകറ്റാനും വൈജ്ഞാനിക പ്രവർത്തനം നിലനിർത്താനും സഹായിക്കുന്നതിന് ഇതിലെ ന്യൂട്രിയന്റുകൾ സഹായിക്കുന്നു. ബീജത്തിന്റെ ​ഗുണനിലവാരം മെച്ചപ്പെടുത്താനും വാൾനട്ട് മികച്ചതാണ്.

 

 

തക്കാളി...

തക്കാളിയിൽ 'ലൈക്കോപീൻ' അടങ്ങിയിട്ടുണ്ട്. ലൈക്കോപീൻ ഒരു ശക്തമായ ആന്റിഓക്‌സിഡന്റാണ്. പുരുഷന്മാർ തക്കാളി കഴിക്കുന്നത് പ്രോസ്റ്റേറ്റ് കാൻസർ സാധ്യത 23 ശതമാനം കുറയ്ക്കാൻ കഴിയുമെന്ന് ഹാർവാർഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ പറയുന്നു. 

മത്സ്യം...

സാൽമൺ, അയല, മത്തി എന്നിവയിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗം തടയാൻ സഹായിക്കുന്നു. ഇത്തരത്തിലുള്ള മത്സ്യം വിറ്റാമിൻ ഡി നൽകുന്നു. ഇത് നിങ്ങളുടെ എല്ലുകളും പേശികളും ആരോഗ്യകരമായി നിലനിർത്തുന്നു, ഓസ്റ്റിയോപൊറോസിസ് തടയാനും പ്രായമാകുമ്പോൾ അപകടകരമായ വീഴ്ചകൾ തടയാനും സഹായിക്കുന്നു. 

 

 

ഈന്തപ്പഴം...

ഈന്തപ്പഴം കഴിക്കുന്നത് പുരുഷന്മാരിൽ ഉദ്ധാരണശേഷി കൂട്ടാൻ സഹായിക്കും. പുരുഷ പ്രശ്‌നങ്ങൾക്ക് ആയുർവേദം പോലും നിർദേശിക്കുന്ന ഒരു വഴിയാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിൽ ഉയർന്ന അളവിൽ എസ്ട്രാഡിയോളും ഫ്‌ളേവനോയിഡും അടങ്ങിയിട്ടുണ്ടെന്ന് ഇത് ബീജ ചലനത്തെ സഹായിക്കുകയും ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി ​​ഗവേഷകർ പറയുന്നു.

മാതളനാരങ്ങ...

മാതളനാരങ്ങയിലെ ചില സംയുക്തങ്ങൾ പ്രോസ്റ്റേറ്റ് കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുകയും പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ വികാസവും വ്യാപനവും മന്ദീഭവിപ്പിക്കുകയും ചെയ്യും. 

ഡാർക്ക് ചോക്ലേറ്റ്...

ഡാർക്ക് ചോക്ലേറ്റിലുള്ള ഫ്ലവനോയിയിഡുകൾ ഉദ്ധാരണശേഷി കൂട്ടാൻ സഹായിക്കുന്നു. അതിനാൽ പുരുഷന്മാർ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതും നല്ലതാണ്. സ്വീഡനിലെ ഒരു യൂണിവേഴ്സിറ്റി അടുത്തിടെ 37,000-ലധികം പുരുഷന്മാരിൽ പഠനം നടത്തിയിരുന്നു.  ആഴ്ചയിൽ 2 ഔൺസിൽ കൂടുതൽ ചോക്ലേറ്റ് കഴിക്കുന്ന പുരുഷന്മാർക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തി. കൊക്കോ പൗഡറിൽ അടങ്ങിയിരിക്കുന്ന ഫ്‌ളവനോളിലാണ് ഇതിന് സഹായിക്കുന്നതെന്നാണ് പഠനത്തിൽ പറയുന്നത്. 

ആണുങ്ങളേ... ആഘോഷിക്കാൻ നിങ്ങൾക്കുമുണ്ട് ഒരു ദിനം, ഇന്ന് അന്താരാഷ്ട്ര പുരുഷദിനം
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ